സോഷ്യലിസ്​റ്റ്​ പാര്‍ട്ടിയിൽ ലയിച്ചു

കൊല്ലം: ഇന്ത്യൻ സോഷ്യലിസ്​റ്റ്​ പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ തൃണമൂൽ കോൺഗ്രസ് സംസ്ഥാന നേതൃ യോഗം തീരുമാനിച്ചു. കുമ്പളം സോളമൻ അധ്യക്ഷത വഹിച്ചു. സ്​റ്റാൻലി പൗലോസ്, വി.എസ്. ജോയി, പി.കെ. മുസ്തഫ, ദാമോദരൻ നമ്പ്യാർ, ജോസ് കുര്യൻ, ബി. സന്തോഷ്, എസ്. ജോർജ്​കുട്ടി, ഡോ. ബെർണാഡ്, പി. ജയരാജ് എന്നിവർ സംബന്ധിച്ചു. സൗജന്യ പരിശോധന ക്യാമ്പ് കൊല്ലം: കിംസ്ഹെല്‍ത്ത് കൊല്ലം ആശുപത്രിയില്‍ ശിശുദിനത്തോടനുബന്ധിച്ച് നവംബര്‍ 14 മുതല്‍ 21 വരെ കുട്ടികള്‍ക്ക് സൗജന്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും. വിശദവിവരങ്ങള്‍ക്കും മുന്‍കൂര്‍ ബുക്കിങ്ങിനും 90207 91789 എന്ന നമ്പറില്‍ ബന്ധപ്പെടാം. സാമൂഹികവിരുദ്ധ ശല്യം കരുനാഗപ്പള്ളി: കോഴിക്കോട് കയർ സഹകരണ സംഘത്തിൽ രാത്രികാലങ്ങളിലും ഒഴിവുദിവസങ്ങളിലും മദ്യപരുടെയും സാമൂഹികവിരുദ്ധരുടെയും ശല്യം നിമിത്തം സംഘം പ്രവർത്തനം തടസ്സപ്പെടുന്നു. ഇതിനെതിരെ സംഘം ഭരണസമിതി കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. നിരീക്ഷണ കാമറ സ്ഥാപിക്കാനും പ്രദേശവാസികളുടെ രാത്രികാല സ്ക്വാഡ് രൂപവത്​കരിക്കാനും ഇതുസംബന്ധിച്ച്​ ചേർന്ന യോഗം തീരുമാനിച്ചു. സംഘം പ്രസിഡൻറ്​ മുനമ്പത്ത് ഷിഹാബ് അധ്യക്ഷത വഹിച്ചു. പി. രാജമ്മ, എച്ച്. ഷാജഹാൻ, സുരേഷ്, ശിവാനന്ദൻ, സുഗുണൻ, ബിന്ദു, സെക്രട്ടറി ആതിര എന്നിവർ സംസാരിച്ചു. വൈദ്യുതി മുടങ്ങും കണ്ണനല്ലൂർ: കണ്ണനല്ലൂർ ഇലക്ട്രിക്കൽ സെക്​ഷൻ പരിധിയിൽപെട്ട ചേരിക്കോണം ചിറ, ഗുരുമന്ദിരം എന്നീ പ്രദേശങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.