ചുമട്ടുതൊഴിലാളികൾ സമരത്തിലേക്ക്​

കൊല്ലം: സിവിൽസപ്ലൈസ്​ സബ്​ ഡിപ്പോ ചുമട്ടുതൊഴിലാളികൾ കൂലിവർധനക്കും ബോണസിനും വേണ്ടി സമരത്തിലേക്ക്​. ഭക്ഷ്യസുരക്ഷാനിയനം നിലവിൽ വന്ന​േശഷം ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യുന്നത്​ സ്വകാര്യ ഏജൻസികൾ വഴിയാണ്​. ഇവരാണ്​ തൊഴിലാളികളുടെ കൂലിയ​ും നൽകുന്നത്​. ഇ.​എസ്​​.ഐ, പി.എഫ്​ എന്നീ ആനുകൂല്യങ്ങൾ വകുപ്പ്​ വഴിയാണ്​. നിലവിലുള്ള ഏജൻസിയുടെ കാലാവധി എട്ടു മാസമാണ്​. പുതിയതായി ഏജൻസി എടുത്തവർക്ക്​ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകാൻ കഴിയുന്നില്ല. ബോണസുമായി ബന്ധപ്പെട്ട്​ സംസ്ഥാനത്തെ മറ്റ്​ ഗോഡൗണുകളിൽ നൽകുന്നതുപോലെയല്ല കൊല്ലത്തെ ഗോഡൗണുകളിൽ നൽകുന്നത്​. റേഷൻകടകളിൽനിന്ന്​ തുച്ഛമായ വിഹിതമാണ്​ ബോണസായി ലഭിക്കുന്നത്​. വിഷയങ്ങൾക്ക്​ പരിഹാരം കാണുന്നില്ലെങ്കിൽ സമരമാർഗങ്ങൾ സ്വീകരിക്കുമെന്ന്​ എ. നാസർ (എ.​െഎ.ടി.യു.സി), എ. അഷറഫ്​ (ഐ.എൻ.ടി.യു.സി), പ്രസാദ്​ (സി.ഐ.ടി.യു) എന്നിവർ അറിയിച്ചു. സാംബവ മഹാസഭ നിൽപ് സമരം (ചിത്രം) കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സാംബവ മഹാസഭ ചിന്നക്കട ഹെഡ് പോസ്​റ്റ് ഓഫിസിനു മുന്നിൽ നിൽപ്​ സമരം സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി സജി ചെറുവക്കൽ ഉദ്ഘാടനം ചെയ്തു. വാളയാർ കേസിൽ നീതി ഉറപ്പുവരുത്തുക, സാമ്പത്തിക സംവരണം ഭരണഘടനവിരുദ്ധം, ഇന്ത്യയിലെ പട്ടികജാതി പട്ടികവർഗ പീഡനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. പനമൂട്ടിൽ കുഞ്ഞുകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇളമാട് ഗോപി, രാധാകൃഷ്ണൻ, ചന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു. റെയിൽവേ സ്വകാര്യവത്​കരണത്തിനെതിരെ ധർണ (ചിത്രം) കൊല്ലം: റെയിൽവേ സ്വകാര്യവത്​കരണത്തിനെതിരെ ടി.യു.സി.ഐ ധർണ നടത്തി. ജില്ല പ്രസിഡൻറ് സി.ജെ. സുരേഷ് ശർമ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എൻ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി. ജയപ്രകാശ് എം. രതീഷ്, പി. യോഹന്നാൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.