കൗൺസിൽ യോഗത്തിനുശേഷം അവർ ഒത്തുചേർന്നു

കൊല്ലം: കോർപറേഷൻ കൗൺസിൽ യോഗത്തിനുശേഷം കൗൺസിലർമാർ ഒത്തുചേർന്നു. തദ്ദേശ തെരഞ്ഞെടുപ്പിൻെറ വിജ്ഞാപനം അടുത്തദിവസങ്ങളിൽ വന്നാൽ അവസാന കൗൺസിൽ യോഗയിരിക്കും പൂർത്തിയായത്. അഞ്ച് വർഷത്തെ ചൂടേറിയ ചർച്ചകൾക്കും വാഗ്വാദങ്ങൾക്കും വിരാമമിട്ട് പരസ്പരം സന്തോഷം പ്രകടിപ്പിച്ച് ഗ്രൂപ് ഫോട്ടോയും എടുത്താണ്​ പിരിഞ്ഞത്​. അംഗീകൃത കൊല്ലം മാസ്​റ്റർപ്ലാനിലെ ആശ്രാമം ലിങ്ക് റോഡ് നിർദിഷ്​ട അലൈൻമൻെറ് വഴി ഘട്ടംഘട്ടമായി നടപ്പാക്കുന്ന വിഷയമാണ് പ്രധാന അജണ്ടയായി യോഗത്തിൽ ഉൾപ്പെടുത്തിയത്. പതിവ്​ കൗൺസിൽ യോഗത്തിലെ നീണ്ട ചർച്ചകൾ ഇല്ലാതെയാണ് അവസാന യോഗം സമാപിച്ചത്. ഇടതുഭരണത്തിൻെറ തുടർച്ചയായി ലഭിച്ച അഞ്ച് വർഷത്തെ വികസനപ്രവർത്തനങ്ങൾ അക്കമിട്ട് മേയർ ഹണി ബെഞ്ചമിൻ പറഞ്ഞു. പ്രകടനപത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കിയതുകൂടാതെ എല്ലാ ഡിവിഷനിലും വികസനമെത്തിക്കാൻ കഴി​െഞ്ഞന്നും മേയർ പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ സ്ഥിരം പദ്ധതികൾ അല്ലാതെ കോർപറേഷ​േൻറതായി ചൂണ്ടിക്കാട്ടാൻ ഒന്നുമില്ലെന്ന് യു.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ എ.കെ. ഹഫീസ് പറഞ്ഞു. മാലിന്യ നിർമാർജനവും തെരുവുപരിലാനവും ഉൾപ്പടെ അടിസ്ഥാനവിഷയങ്ങളിൽ ഭരണസമിതി പരാജയപ്പെ​െട്ടന്നും അദ്ദേഹം വിമർശിച്ചു. പറഞ്ഞ കാര്യങ്ങൾ പ്രാവർത്തികമാക്കാൻ കഴിഞ്ഞുവെന്ന നേട്ടം മുന്നിൽ നിർത്തിയാണ് വരുന്ന തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ഇടതുമുന്നണി വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഡെപ്യൂട്ടി മേയർ എസ്. ഗീതാകുമാരി പറഞ്ഞു. അജണ്ട അംഗീകരിച്ച ശേഷമാണ് യോഗം പിരിഞ്ഞത്. യോഗത്തിനുശേഷം പുറത്തിറങ്ങിയ കൗൺസിലർമാർ വിശേഷങ്ങൾ പങ്കുവെച്ചാണ് പിരിഞ്ഞത്. അടുത്ത കൗൺസിലിൽ നിലിവിലുള്ള അംഗങ്ങളിൽ ആരൊക്കെ വരുമെന്നതിനെക്കുറിച്ച് മുന്നണികളുടെ സീറ്റ് പ്രഖ്യാപനത്തിനുശേഷ​േമ വ്യക്തമാവൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.