ചക്കുവള്ളി ചിറക്ക് ചുറ്റും നടപ്പാതയായി

(ചിത്രം) ശാസ്താംകോട്ട: ചക്കുവള്ളി ചിറയുടെ സംരക്ഷണവും നാട്ടുകാരുടെ ആരോഗ്യപരിപാലനവും ലക്ഷ്യമിട്ട് ചിറക്ക് ചുറ്റും നിർമിച്ച നടപ്പാത നാടിന് സമർപ്പിച്ചു. ജില്ല പഞ്ചായത്താണ് 90 ലക്ഷം രൂപ ചെലവിട്ട് മൂന്ന് കിലോമീറ്ററോളം നീളത്തിൽ ഇൻറർലോക്ക് കട്ടകൾ പാകി നടപ്പാത നിർമിച്ചത്. കെ. സോമപ്രസാദ് എം.പി ഉദ്ഘാടനം നിർവഹിച്ചു. വിളക്കുകളുടെ നിർമാണപ്രവർത്തനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം എം.ശിവശങ്കരപിള്ള, സ്ഥിരം സമിതി അധ്യക്ഷൻ ജയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി. അരുണാമണി, അംഗം അക്കരയിൽ ഹുസൈൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ അനിതപ്രസാദ്, പി. പുഷ്പകുമാരി, അംഗങ്ങളായ കെ.പി. ഫിറോസ്, റീന, എക്സി.എൻജിനീയർ സുനിൽകുമാർ എന്നിവർ സംസാരിച്ചു. നിൽപ് സമരം (ചിത്രം) കൊല്ലം: കേന്ദ്ര സർക്കാറിൻെറ കർഷകവിരുദ്ധ ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ ജില്ലയിലെ എല്ലാ നിയോജകമണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ നിൽപ് സമരം നടത്തി. ജില്ലതല ഉദ്ഘാടനം ജില്ല പ്രസിഡൻറ് വഴുതാനത്ത് ബാലചന്ദ്രൻ നിർവഹിച്ചു. ജില്ല സെക്രട്ടറി എ. ഇക്‌ബാൽകുട്ടി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ആദിക്കാട് മനോജ്‌, വാളത്തുംഗൽ വിനോദ്, എസ്. ഗിരീഷ്​കുമാർ, ബിജുവിജയൻ എന്നിവർ സംസാരിച്ചു. സ്മാര്‍ട്ട് വി​േല്ലജ് ഓഫിസുകളുടെ നിര്‍മാണോദ്ഘാടനം (ചിത്രം) കരുനാഗപ്പള്ളി: സര്‍ക്കാറിൻെറ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി മെച്ചപ്പെട്ട സൗകര്യങ്ങളോടെ വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ട് ആകുന്നതിൻെറ ഭാഗമായി കല്ലേലിഭാഗം, തഴവ, ചവറ തെക്കുംഭാഗം, തേവലക്കര വില്ലേജ് ഓഫിസുകളുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. യേശുദാസ് എന്നിവർ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ കടവികാട്ടു മോഹനന്‍, എസ്. ശ്രീലത, ഐ. ശിഹാബ്, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. മജീദ്, റാഷിദ നാസര്‍, തഹസില്‍ദാര്‍ ഷിബു പോള്‍, മിനി, തങ്കമണി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.