പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കലിനെതിരെ പ്രതിഷേധസമരം

(ചിത്രം) കരുനാഗപ്പള്ളി: സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്ന പാസഞ്ചർ ട്രെയിനുകൾ നിർത്തലാക്കാനുള്ള റെയിൽവേയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് സി.പി.എം ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിഷേധസമരം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി അധ്യക്ഷതവഹിച്ചു. സി.പി.എം കരുനാഗപ്പള്ളി ഏരിയാ സെക്രട്ടറി പി.കെ. ബാലചന്ദ്രൻ, ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ആർ. വസന്തൻ, നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. മജീദ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ പി. സെലീന, ശ്രീലേഖ കൃഷ്ണകുമാർ, എസ്. ശ്രീലത എന്നിവർ സംസാരിച്ചു. റെയിൽവേ സ്​റ്റേഷന് മുന്നിൽ ധർണ കൊട്ടിയം: സി.പി.എം നേതൃത്വത്തിൽ മയ്യനാട് റെയിൽവേ സ്​റ്റേഷന് മുന്നിൽ നടത്തിയ ധർണ പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൽ. ലക്ഷ്മണൻ അധ്യക്ഷതവഹിച്ചു. സി.പി.എം കൊട്ടിയം ഏരിയ സെക്രട്ടറി സന്തോഷ്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജീവ്, ലെസ്​ലി ജോർജ് എന്നിവർ സംസാരിച്ചു. പുതിയകാവ് സംസ്‌കൃത യു.പി സ്‌കൂളിന് കെട്ടിടം കരുനാഗപ്പള്ളി: പുതിയകാവ് ഗവ.എസ്.എന്‍.ടി.വി സംസ്‌കൃത യു.പി സ്‌കൂളില്‍ എം.എല്‍.എയുടെ 2019-20 ആസ്തിവികസന ഫണ്ടില്‍നിന്ന് അനുവദിച്ച 28 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന മൂന്ന് ക്ലാസ് മുറികളുടെ നിർമാ​േണാദ്ഘാടനം ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീലേഖാ കൃഷ്ണകുമാര്‍, ജില്ല പഞ്ചായത്ത് മെംബര്‍ അനില്‍ എസ്. കല്ലേലിഭാഗം, ബ്ലോക്ക് മെംബര്‍ ശ്രീദേവി, വാര്‍ഡ്‌ മെംബര്‍ വി. സുദര്‍ശനന്‍, ഹസീബ്, ഹെഡ്മിസ്ട്രസ് കെ. ഷീലാബീഗം, ഷെമീര്‍, സത്താര്‍, മുഹമ്മദ്കുഞ്ഞ്, ഷംസുദ്ദീന്‍, ഷാജഹാന്‍, സ്മിത, നിത, ജയകുമാര്‍ അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു. മിണ്ടാപ്രാണിയോട് ക്രൂരത; സാമൂഹികവിരുദ്ധർ പോത്തിനെ വെട്ടിക്കൊന്നു കൊട്ടിയം: രാത്രിയുടെ മറവിൽ മിണ്ടാപ്രാണിയെ വെട്ടിക്കൊലപ്പെടുത്തി സാമൂഹിക വിരുദ്ധരുടെ ക്രൂരത. കൊട്ടിയത്ത് വീട്ടിലെ തൊഴുത്തിൽ കെട്ടിയിരുന്ന പോത്തിനെയാണ് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. കൊട്ടിയം കൊട്ടുമ്പുറം പള്ളി പടിഞ്ഞാറ്റതിൽ ബിജുഖാ​ൻെറ പോത്താണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയിലായിരുന്നു അക്രമം. മത്സ്യവ്യാപാരിയായ ബിജു രാവിലെ ആറിന് കച്ചവടത്തിന്​ പോകാനായി ഇറങ്ങിയപ്പോൾ തൊഴുത്തിൽ കെട്ടിയിരുന്ന നാല്​ പോത്തുകളിൽ ഒന്നിനെ കാണാത്തതിനെതുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ് കൊലപ്പെടുത്തിയനിലയിൽ കണ്ടത്. മരത്തിൽ കഴുത്ത് വലിച്ചുമുറുക്കി കെട്ടിയശേഷം മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് തലയ്ക്കും നടുവിനും വാലിനും വെട്ടുകയായിരുന്നു. കഴുത്ത് ഭാഗത്ത് വടി ഉപയോഗിച്ച് ക്രൂരമായി മർദിച്ചതി​ൻെറ പാടുകളുമുണ്ട്. പോത്തിന് 25000 രൂപയോളം വിലവരും. കൊട്ടിയം പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ രേഖപ്പെടുത്തിയശേഷം കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.