വഴിയാത്രക്കാര​െൻറ കണ്ണ് അടിച്ചുപൊട്ടിച്ച സംഭവം; ഒരാൾ പിടിയിൽ

വഴിയാത്രക്കാര​ൻെറ കണ്ണ് അടിച്ചുപൊട്ടിച്ച സംഭവം; ഒരാൾ പിടിയിൽ (ചിത്രം) ഇരവിപുരം: യുവാവി​ൻെറ കണ്ണ് കല്ലുകൊണ്ടടിച്ച് ഗുരുതരമായി പരിക്കേൽപിച്ച സംഭവത്തിൽ ഒരാൾ പിടിയിലായി. ഒപ്പമുണ്ടായിരുന്നയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. തെക്കേവിള സൗഹൃദനഗർ എ.കെ.ജി ജങ്ഷന് സമീപം കൊച്ചുവീട്ടിൽ പടിഞ്ഞാറ്റതിൽ കണ്ണൻ (20) ആണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട്​ ഏഴോടെ മാടൻനട ലെവൽ ക്രോസിന് സമീപം തെക്കേവിള കെ.ടി.എൻ നഗർ 206 നെടിയഴിയം വീട്ടിൽ മുഹമ്മദ് നസ്റത്തി(19)നെയാണ് ഇയാൾ ആക്രമിച്ചത്. തയ്യൽക്കടയിൽ പോയശേഷം വീട്ടിലേക്ക് പോകുകയായിരുന്ന നസ്റത്തിനെ തടഞ്ഞുനിർത്തി കൈയിലിരുന്ന കവർ ആവശ്യപ്പെട്ടു. കവർ തുറന്നു കാട്ടാതിരുന്നപ്പോൾ കഞ്ചാവാണോ എന്നു ചോദിച്ചുകൊണ്ട് പ്രതികൾ ചേർന്ന് കല്ലുകൊണ്ട് നസ്റത്തിനുനേരേ ആക്രമണം നടത്തി. കണ്ണിന് ഗുരുതര പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്. പിടിയിലായ കണ്ണ​ൻെറ പേരിൽ നിലവിൽ മൂന്ന് വധശ്രമ കേസും, കഞ്ചാവ് കേസും ഉൾ​െപ്പടെ ആറോളം കേസുകളുണ്ട്. സാമൂഹിക വിരുദ്ധരുടെയും സ്ഥിരം കുറ്റവാളികളുടെയും പട്ടികയിൽപെടുത്തി ഇയാൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനാണ് പൊലീസ് തീരുമാനം. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതിയെ പിടികൂടുന്നതിന്​ കൊല്ലം എ.സി.പിയുടെ നിർദേശപ്രകാരം ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദി​ൻെറ നേതൃത്വത്തിൽ രണ്ട് സംഘങ്ങളായി നടത്തിയ അന്വേഷണത്തിലാണ് ഒളിത്താവളത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്ന് പിടികൂടിയത്. എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ് കുമാർ, ദീപു, വനിത എസ്.ഐ നിത്യാസത്യൻ, ജി.എസ്.ഐ ജയകുമാർ, പ്രബേഷനറി എസ്.ഐ അഭിജിത്ത്, എ.എസ്.ഐ ദിനേഷ്, സി.പി.ഒ വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. സാംസ്കാരിക പ്രതിരോധം കൊട്ടിയം: മയ്യനാട് റെയിൽവേ സ്​റ്റേഷനെ തരംതാഴ്ത്താനും എക്സ്പ്രസ് ട്രെയിനുകളുടെ സ്​റ്റോപ്പുകൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കെതിരെ മയ്യനാട് ഗ്രാമവാസികൾ സാംസ്കാരിക പ്രതിരോധത്തിനൊരുങ്ങുന്നു. തിങ്കളാഴ്ച അധ്യാപകർ, കലാകാരൻമാർ, സാംസ്കാരിക പ്രവർത്തകർ, വിദ്യാർഥികൾ, ഉദ്യോഗസ്ഥർ, തൊഴിലാളികൾ, രാഷ്​ട്രീയ നേതാക്കൾ എന്നിവർ രാവിലെ മുതൽ വൈകുന്നേരം വരെ റെയിൽവേ സ്​റ്റേഷനിലെ വിജയദശമി-അക്ഷരപൂജയിൽ പങ്കെടുത്ത് മയ്യനാടി​ൻെറ ചരിത്രം പുനർവായിക്കും. മയ്യനാടി​ൻെറ ദുരവസ്ഥക്കെതിരെ സമരം മയ്യനാട്: മയ്യനാടി​ൻെറ ദുരവസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി കെ. ബേബിസൺ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് വിപിൻ വിക്രം അധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ, പിണയ്ക്കൽ ഫൈസ്, പി. ലിസ്​റ്റൻ, ബി. ശങ്കരനാരായണ പിള്ള, ഡി.വി. ഷിബു, ക്രിസ്​റ്റി വിൽഫ്രഡ്, മയ്യനാട് സുനിൽ, വിൽസൺ കൊട്ടിയം, സുധീർ കൂട്ടുവിള, ലിജുലാൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.