തെരുവുവിളക്ക് കത്താതായിട്ട്​ നാളുകളേറെ; ബൈപാസ് അപകടക്കെണി

അഞ്ചാലുംമൂട്: ബൈപാസിൽ അപകടങ്ങൾ വർധിക്കുമ്പോഴും പ്രധാന ജങ്ഷനായ കടവൂർ, നീരാവിൽ പാലം എന്നിവിടങ്ങളിലെ തെരുവ് വിളക്കുകൾ കത്തുന്നില്ല. മൂന്നാഴ്ചക്കിടെ ആറ് അപകടങ്ങളാണ് ഇവിടെ നടന്നത്. നീരാവിൽ പാലവും സിഗ്നൽ ജങ്ഷനും അപകട സാധ്യത കൂടിയ മേഖലയാണ്. കനത്ത മഴയോടൊപ്പം വെളിച്ചക്കുറവാണ് അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് പൊലീസ് പറയുന്നു. വൈകീട്ട് കടകൾ അടക്കുന്നതോടെ ഈ പ്രദേശം പൂർണമായും ഇരുട്ടിലാണ്. ഇതുമൂലം കാൽനടയാത്രക്കാരാണ് റോഡ് മുറിച്ച് കടക്കാൻ ഏറെ ബുദ്ധിമുട്ടുന്നത്. സ്ഥലത്ത് പരിശോധനക്കുള്ള പൊലീസ് സംഘം ബൈപാസ് നിർമാണ ചുമതലയുള്ള കമ്പനിയെ അറിയിച്ചിട്ടും ഇതുവരെ നടപടിയുണ്ടായില്ല. കഴിഞ്ഞയാഴ്ച കാവനാട് മുതൽ കുരീപ്പുഴ വരെയുള്ള തെരുവ് വിളക്കുകളും മിഴി അടച്ചിരുന്നു. ജനങ്ങളുടെ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് തെരുവ് വിളക്കുകൾ ശരിയാക്കിയിരുന്നു. കലയ്ക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോതെറപ്പി യൂനിറ്റ് കൊല്ലം: ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തി​ൻെറ ആഭിമുഖ്യത്തില്‍ നിര്‍ധനരായ രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ ഫിസിയോതെറപ്പി സേവനങ്ങള്‍ നല്‍കാന്‍ കലയ്‌ക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോതെറപ്പി യൂനിറ്റ് സജ്ജമായി. നാലര ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച ഫിസിയോതെറപ്പി യൂനിറ്റി​ൻെറയും ജനറേറ്ററി​ൻെറയും ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എസ്. ലൈല നിര്‍വഹിച്ചു. വൈസ് പ്രസിഡൻറ്​ പ്രഫ. വി.എസ്. ലീ അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ശ്രീജ ഹരീഷ്, വിജയശ്രീ സുഭാഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മൈലക്കാട് സുനില്‍, ഡി ഗിരികുമാര്‍, എ ആശാദേവി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബൈജു, മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിന്‍സി തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.