അംഗൻവാടി കെട്ടിടം ഉദ്ഘാടനം

(ചിത്രം) നെടുമ്പന: ഗ്രാമപഞ്ചായത്ത്​ പുത്തന്‍ചന്ത വാര്‍ഡിലെ 98ാം നമ്പര്‍ അംഗൻവാടി കെട്ടിടം മന്ത്രി ജെ. മേഴ്‌സി ക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. നാസറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം എം. വേണുഗോപാല്‍ പങ്കെടുത്തു. അംഗൻവാടിക്ക് സ്ഥലം നല്‍കിയ പുലമണഴികത്ത് വീട്ടില്‍ പത്മിനിഅമ്മയെ മന്ത്രി ആദരിച്ചു. കമ്യൂണിസ്​റ്റ്​ പാർട്ടി നൂറാം വാർഷികാഘോഷം കരുനാഗപ്പള്ളി: കമ്യൂണിസ്​റ്റ്​ പാർട്ടി ഇന്ത്യയിൽ രൂപം കൊണ്ടതി​ൻെറ നൂറാംവാർഷികം സി.പി.എമ്മി​ൻെറ നേതൃത്വത്തിൽ ആഘോഷിച്ചു. അയണിവേലിക്കുളങ്ങര തെക്ക് നടന്ന ചടങ്ങ്​ സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫിസിന്​ മുന്നിൽ ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ആർ. വസന്തൻ പതാക ഉയർത്തി. ഏരിയ സെക്രട്ടറി പി.കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി കുലശേഖരപുരത്ത് പതാക ഉയർത്തി. കരുനാഗപ്പള്ളി ടൗൺ ലോക്കലിൽ ബി. സജീവൻ, ജി. സുനിൽ എന്നിവരും കരുനാഗപ്പള്ളി വെസ്​റ്റിൽ കെ.എസ്. ഷറഫുദ്ദീൻ മുസ്​ലിയാർ, ജെ. ഹരിലാൽ തുടങ്ങിയവരും നേതൃത്വം നൽകി. മയ്യനാട് റെയിൽവേ സ്​റ്റേഷ​ൻ: ധർണ നടത്തി ഇരവിപുരം: മയ്യനാട് റെയിൽവേ സ്​റ്റേഷൻ തരംതാ​ഴ്​ത്തുന്നതിനെതിരെ ഫോർവേഡ് ബ്ലോക്ക് ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റെയിൽവേ സ്​റ്റേഷനുമുന്നിൽ ധർണ നടത്തി. ദേശീയ സെക്രട്ടറി ജി.ദേവരാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ. വി. റാംമോഹൻ, ജില്ല സെക്രട്ടറി തമ്പി പുന്നത്തല, മണക്കാട് ഷറഫുദ്ദീൻ, കുരീപ്പുഴ അജിത്, പട്ടത്താനം രാജു, ​െഷഹൻഷാ എന്നിവർ സംസാരിച്ചു. മയ്യനാട്: മയ്യനാട്​ റെയിൽവേ സ്​റ്റേഷൻ തരംതാഴ്​ത്തുന്നതിനെതിരെ റെയിൽവെ പാസഞ്ചേഴ്‌സ് അസോസിയേ ഷ​ൻെറ നേതൃത്വത്തിൽ ധർണ നടത്തി. അസോസിയേഷൻ പ്രസിഡൻറ്​ എ. നസീർഖാൻ ഉദ്​ഘാടനം ചെയ്തു. പി.ജി.മോഹൻ, കെ.കെ അലിഖാൻ, സുധീർകുമാർ, രാജേഷ്, മയ്യനാട് രവീന്ദ്രൻ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.