പരിശോധന കർശനമാക്കി

അഞ്ചാലുംമൂട്: സമ്പർക്കരോഗികൾ കൂടുന്നതിനാൽ അഞ്ചാലുംമൂട്ടിലും പരിസരപ്രദേശങ്ങളിലും പരിശോധന കർശനമാക്കുന്നു. ജനങ്ങൾ മാർഗനിർദേശങ്ങൾ പാലിക്കാത്തതിനാൽ കടുത്ത നടപടികൾക്കൊരുങ്ങുകയാണ് ആരോഗ്യവകുപ്പ്. തൃക്കരുവ, കുരീപ്പുഴ, നീരാവിൽ, കടവൂർ, മതിലിൽ ഭാഗത്താണ് രോഗികൾ കൂടുതലുള്ളത്. ഈ പ്രദേശങ്ങളിലുള്ളവർക്കായി ചൊവ്വാഴ്ച പരിശോധന നടത്തും. ചവറ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളും ഹൈടെക്കായി കൊല്ലം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൽ മെച്ചപ്പെട്ട അടിസ്ഥാനസൗകര്യ വികസനം ഒരുക്കുന്നതിൻെറ ഭാഗമായി ചവറ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളും ഹൈടെക്കായി. ഒമ്പത് ക്ലാസ്​ മുറികളാണ് ഇവിടെ ഹൈടെക് ആയത്. 15 ലാപ്‌ടോപ്പുകളും 10 പ്രൊജക്ടറുകളും ഒമ്പത് സ്പീക്കറുകളും സ്‌കൂളിന് ലഭിച്ചു. ബ്ലോക് പഞ്ചായത്തംഗം ബിന്ദു സണ്ണി പ്രഖ്യാപനം നടത്തി. എസ്.എം.സി ചെയര്‍മാന്‍ രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷതവഹിച്ചു. കരുനാഗപ്പള്ളി മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളും ഹൈടെക് കരുനാഗപ്പള്ളി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി കരുനാഗപ്പള്ളി മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളും ഹൈടെക്കായി. സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാന പ്രഖ്യാപനത്തിൻെറ കരുനാഗപ്പള്ളി മണ്ഡലതല ഉദ്ഘാടനം തഴവ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. യു പി മുതല്‍ ഹയര്‍സെക്കൻഡറിവരെയുള്ള എല്ലാ ക്ലാസ് മുറികളും ഇവിടെ ഹൈടെക് ആണ്. 43 കമ്പ്യൂട്ടറുകളും 24 പ്രൊജക്ടറുകളും നിലവില്‍ സ്‌കൂളിലുണ്ട്. തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ശ്രീലത അധ്യക്ഷതവഹിച്ചു. ഹൈടെക് പദവിയില്‍ മങ്ങാട് ഗവ.എച്ച്.എസ്.എസ് കൊല്ലം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി ഹൈടെക് പദവി കൈവരിച്ച് മങ്ങാട് ഗവ.എച്ച്.എസ്.എസ്. മണ്ഡലംതല പ്രഖ്യാപനം മേയര്‍ ഹണി ബെഞ്ചമിന്‍ നിര്‍വഹിച്ചു. മികച്ച അടിസ്ഥാനസൗകര്യങ്ങളൊരുക്കാന്‍ കിഫ്ബി വഴി മൂന്നുകോടി രൂപയും എം.എൽ.എ ഫണ്ട് ഉപയോഗിച്ച് 58 ലക്ഷം രൂപയും ലഭ്യമാക്കിയാണ് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഒമ്പത് ക്ലാസ് മുറികളും ഒരു ലൈബ്രറി ഹാളും ഒരു ഓഫിസ് സമുച്ചയവും​ നിര്‍മിച്ചത്. പട്ടത്താനം ഗവ. എസ്.എൻ.ഡി.പി യു.പി സ്‌കൂൾ ഹൈടെക്കായി. ഇരവിപുരം നിയോജക മണ്ഡലത്തിലെ സമ്പൂര്‍ണ ഡിജിറ്റല്‍ സ്‌കൂള്‍ മണ്ഡലതല പ്രഖ്യാപനം എം. നൗഷാദ് എം.എൽ. എ നിര്‍വഹിച്ചു. കുന്നത്തൂര്‍ നിയോജകമണ്ഡലത്തിലെ ഒമ്പത് സ്‌കൂളുകൾ രാജ്യാന്തര നിലവാരത്തിലേക്ക് എത്തിയതിൻെറ പ്രാദേശിക പ്രഖ്യാപനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിച്ചു. ചാത്തന്നൂരിലെ 69 സ്‌കൂളുകള്‍ ഹൈടെക് പദവിയില്‍ കൊല്ലം: ഭൗതിക സാഹചര്യങ്ങള്‍ വിപുലമാക്കിയും പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ഡിജിറ്റല്‍ സംവിധാനങ്ങളൊരുക്കിയും ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ 69 സ്‌കൂളുകളുകള്‍ ഹൈടെക് പദവിയിലെത്തി. ജി.എസ്. ജയലാല്‍ എം.എൽ.എ മണ്ഡലതല പൂര്‍ത്തീകരണ പ്രഖ്യാപനം നിര്‍വഹിച്ചു. ജില്ല പഞ്ചായത്തംഗം എന്‍. രവീന്ദ്രന്‍ അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.