വൈദ്യുതി മുടക്കം പതിവാകുന്നു

ചവറ: ചവറ, പന്മന ഇലക്ട്രിക് സെക്​ഷനുകളിൽ വൈദ്യുതി മുടക്കം പതിവാകുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. ചവറ സെക്​ഷൻ പരിധിയിലാണ് ഏറെ വൈദ്യുതി മുടക്കമെന്ന് ആരോപണമുണ്ട്. പുനഃസ്ഥാപിക്കുന്നതിന്​ മണിക്കൂറുകൾ താമസം നേരിടുന്നു. അടിക്കടി ഉണ്ടാകുന്ന വൈദ്യുതി മുടക്കം ആശുപത്രികളുടെ പ്രവർത്തനത്തെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുന്നു. മെഡിക്കല്‍ ഷോപ്പുകളില്‍ ചില മരുന്നുകള്‍ ഫ്രീസറില്‍ സൂക്ഷിക്കണമെന്നിരിക്കെ, ഇത്തരത്തില്‍ വൈദ്യുതി മുടക്കം മരുന്ന് നശിക്കാൻ കാരണമാകുന്നു. 11 കെ.വി ലൈനിലെ തകരാർ, അറ്റകുറ്റപ്പണി തുടങ്ങിയ കാര്യങ്ങളാണ് മിക്കപ്പോഴും മറുപടിയായി ഉപഭോക്താക്കൾക്ക് കിട്ടുന്നത്. വൈദ്യുതി മുടക്കം ഒഴിവാക്കാൻ നടപടി വേണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു. ഹൈടെക് ലാബ് പദ്ധതി പ്രഖ്യാപനം ചവറ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി കൈറ്റ് കിഫ്ബിയുടെ ധനസഹായത്തോടെ പൂർത്തീകരിച്ച ഹൈടെക് ലാബ് പദ്ധതിയുടെ പ്രഖ്യാപനം നടന്നു. ചവറ ശങ്കരമംഗലം കാമൻകുളങ്ങര സർക്കാർ എൽ.പി സ്കൂളിൽ ഗ്രാമ പഞ്ചായത്തംഗം വി. ജ്യോതിഷ് കുമാർ നിർവഹിച്ചു. സ്​കൂൾ മാനേജ്മൻെറ് കമ്മിറ്റി ചെയർമാൻ വർഗീസ് എം. കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. എസ്.എം.സി അംഗം നിഷാന്ത്, ടീച്ചർ ഇൻ ചാർജ് പുഷ്പ ജോർജ്, അധ്യാപകരായ വസ്മിയ, ശ്രീകല എന്നിവർ സംസാരിച്ചു. എൽ.ജെ.ഡി പ്രതിഷേധ സമരം കൊല്ലം: ഉത്തർപ്രദേശിലെ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച്​ കൊലപ്പെടുത്തിയതിനെതിരെയും രാജ്യത്ത് നടക്കുന്ന ദലിത്-പിന്നാക്ക ന്യൂനപക്ഷ സംഘടിത ആക്രമണങ്ങൾക്കെതിരെയും എൽ.ജെ.ഡി സംസ്​ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം 'കേഴുന്ന ജനത ഉലയുന്ന നീതി' മുദ്രാവാക്യം ഉയർത്തി ജില്ലയിൽ കുടുംബസമേതം പ്രതിഷേധസമരം നടത്തി. ജില്ല പ്രസിഡൻറ് കായിക്കര നജീബ്, സി.കെ. ഗോപി, ഷബീർ മറ്റാപ്പള്ളി, തൊടിയിൽ ലുക്മാൻ, പ്രഫ. മാധവൻപിള്ള, റജി കരുനാഗപ്പള്ളി, അയത്തിൽ അപ്പുക്കുട്ടൻ, മണി അലക്സാണ്ടർ, ആനന്ദരാജൻ പിള്ള, കല്ലിൽ സോമൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.