ഷോപ്സ്​ യൂനിയൻ ധർണ

കൊട്ടിയം: ഇ.എസ്.ഐ മെഡിക്കൽ, ഡൻെറൽ, നഴ്സിങ് കോളജുകളിൽ തൊഴിലാളികളുടെ മക്കൾക്ക് സീറ്റുകൾ നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്​റ്റാബ്ലിഷ്മൻെറ് യൂനിയൻ (സി.ഐ.ടി.യു) കൊട്ടിയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. സി.ഐ.ടി.യു കൊട്ടിയം ഏരിയ സെക്രട്ടറി കെ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.ഇ. ബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. യൂനിയൻ ഏരിയ സെക്രട്ടറി തമ്പി രവീന്ദ്രൻ, ആർ. ശശിധരൻ, എസ്. ഷെമീർ, സിദ്ദീഖ് എന്നിവർ സംസാരിച്ചു. ഡിജിറ്റൽ പ്രഖ്യാപനം നടത്തി കുണ്ടറ: ഇളമ്പള്ളൂർ കെ.ജി.വി.ഗവ.യു.പി.സ്​കൂളിലെ ക്ലാസ്​ മുറി ഹൈടെക്കായി സജ്ജീകരിച്ചതി​ൻെറ ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർവഹിച്ചു. ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡൻറ് ജലജഗോപൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം സി.പി. പ്രദീപ്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. രാജീവ്, പഞ്ചായത്ത് വിദ്യാഭ്യാസസമിതി ചെയർമാൻ ഷൈല മധു, വാർഡംഗം റജില ലത്തീഫ്, പി.ടി.എ പ്രസിഡൻറ് സന്തോഷ്, എ.ഇ.ഒ. രമ, ബി.പി.ഒ വിജയകുമാർ, ഹെഡ്മിസ്​ട്രസ്​ േഗ്രസി തോമസ്​ എന്നിവർ പങ്കെടുത്തു. ധനസഹായം കൈമാറി കുണ്ടറ: സൗദിയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം മരിച്ച ജിനു തങ്കച്ച​ൻെറ കുടുംബത്തിന് ജുബൈൽ ഒ.ഐ.സി.സി ധനസഹായം നൽകി. ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ കൈമാറി. ഇ ഗ്ലോബൽ സെക്രട്ടറി ചന്ദ്രൻ കല്ലട അധ്യക്ഷത വഹിച്ചു. സിറാജ് പുറക്കാട്, മന്മഥൻ, ശ്രീജിത്ത് കോലത്ത്, അജ്മൽ, സുകുമാരപിള്ള, ഗോകുലം അനിൽ, സുരേഷ്, കുന്നത്തൂർ പഞ്ചായത്ത് പ്രസിഡൻറ് കുന്നത്തൂർ പ്രസാദ്, വിനോദ് വില്ല്യത്ത് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.