ചവറ അഗ്നിരക്ഷാ സൈന്യത്തിന് സ്വന്തമായി സ്ഥലമായി

(ചിത്രം) ചവറ: ഫയലിലെ കുരുക്കഴിഞ്ഞു; ചവറ അഗ്നിരക്ഷാസൈന്യത്തിന് സ്വന്തം സ്ഥലമായി. സർക്കാർ പൊതുമേഖല സ്ഥാപനമായ കെ.എം.എം.എല്ലി​ൻെറ ഉടമസ്ഥതയിലുള്ള അര ഏക്കർ ഭൂമിയാണ് നൽകിയത്. നേരത്തെ ഈ ഭൂമി വിട്ടുനൽകാൻ ഫയൽ നടപടി നടന്നെങ്കിലും വ്യവസായവകുപ്പിന് ഭൂമി നേരിട്ട് നൽകാൻ നിയമപരമായി കഴിയില്ലായിരുന്നു. ആദ്യം ഇറക്കിയ ഉത്തരവ് റദ്ദ്​ ചെയ്യേണ്ടിവന്നു. ഇപ്പോൾ സർക്കാറി​ൻെറ പ്രത്യേക അനുമതിയോടെ പുതിയ ഉത്തരവിറക്കിയാണ് സ്ഥലം അഗ്നി രക്ഷാസൈന്യത്തിന് സ്വന്തമാകുന്നത്. ഇപ്പോൾ കെ.എം.എം.എല്ലി​ൻെറ ലാപ്പായുടെ ഓഫിസിലാണ് അഗ്​നി രക്ഷാനിലയം പ്രവർത്തിക്കുന്നത്. കെട്ടിടത്തിന് വാടക നൽകേണ്ടതില്ലെങ്കിലും വേണ്ടത്ര സൗകര്യമില്ലാതെ വീർപ്പുമുട്ടുകയാണ്. 2016 ജനുവരി 23നാണ് ചവറയിൽ അഗ്നിരക്ഷാസൈന്യത്തി​ൻെറ യൂനിറ്റ് തുടങ്ങിയത്. സ്വന്തമായി ഭൂമി ലഭിച്ചതോടെ എം.എൽ.എ ഫണ്ടുപയോഗിച്ച് പുതിയ കെട്ടിടം നിർമിക്കാൻ കഴിയും. ഏറ്റവും കൂടുതൽ അപകടം നടക്കുന്ന ദേശീയപാതയിലെ കൊല്ലം മുതൽ നീണ്ടകര വരെയുള്ള ഭാഗങ്ങളിൽ അഗ്നിശമനരക്ഷാസൈന്യത്തി​ൻെറ പ്രവർത്തനങ്ങൾ ഏറെ ഗുണകരമാണ്. പ്രതിഷേധ സംഗമം കണ്ണനല്ലൂർ: ഉത്തർപ്രദേശിലെ ഹാഥ്​റസി​െല സംഭവത്തിൽ പ്രതിഷേധിച്ച് മുസ്​ലിം ലീഗ് തൃക്കോവിൽവട്ടം പഞ്ചായത്ത് കമ്മിറ്റി കണ്ണനല്ലൂർ ജങ്​ഷനിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു. ലീഗ് തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡൻറ്​ നവാസ്​ പുത്തൻവീട് ഉദ്ഘാടനം ചെയ്തു. കെ.എസ്​.ടി.യു ജില്ല സെക്രട്ടറി എ. ഷാനവാസ്​ മുഖ്യപ്രഭാഷണം നിർവഹിച്ചു. റഹീം തോട്ടത്തിൽ അധ്യക്ഷതവഹിച്ചു. ഫസ്​ലുദ്ദീൻ ഹാജി, ഷാഹുൽ ഹമീദ്, തൗഫീഖ് എന്നിവർ സംസാരിച്ചു. ലൈഫില്‍ 340 കോടി രൂപ ചെലവഴിക്കാത്ത സര്‍ക്കാര്‍ ദലിത് വഞ്ചന നടത്തുന്നു കൊല്ലം: വാസയോഗ്യമല്ലാത്ത വീടുകളില്‍ ദലിത് ബാല്യങ്ങള്‍ പാമ്പുകടിയേറ്റ് മരിക്കുമ്പോഴും ലൈഫ് പദ്ധതിയില്‍ 340 കോടി രൂപ ചെലവഴിക്കാത്ത ഇടത് സര്‍ക്കാര്‍ ദലിത് വഞ്ചന നടത്തുകയാണെന്ന് ഡി.എച്ച്.ആര്‍.എം കേരള സംസ്ഥാന ചെയര്‍പേഴ്‌സണ്‍ സിന്ധു പത്തനാപുരം ആരോപിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ദലിതര്‍ക്ക് ഭവന നിര്‍മാണത്തിന്​ ബജറ്റില്‍ വകയിരുത്തിയ 400 കോടി രൂപയും സര്‍ക്കാര്‍ ലാപ്‌സാക്കി. ദലിത് കോളനികള്‍ നവീകരിക്കാനുള്ള അംബേദ്കര്‍ ഗ്രാമം പദ്ധതിയും അട്ടിമറിച്ചു. 1000 കോളനികള്‍ നവീകരിക്കാന്‍ നടത്തിയ പദ്ധതിയില്‍ കേവലം 24 കോളനികള്‍ മാത്രമാണ് നാലരക്കൊല്ലംകൊണ്ട് സര്‍ക്കാര്‍ നവീകരിച്ചത്. 100 ദിന പദ്ധതിയില്‍പ്പെടുത്തി 25,000 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് പറയുമ്പോഴും ദലിത് വിഭാഗങ്ങള്‍ക്കുള്ള ഭവന നിര്‍മാണത്തെക്കുറിച്ച് സര്‍ക്കാര്‍ മൗനംപാലിക്കുകയാ​െണന്നും കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.