ദലിതർക്കും മുസ്​ലിംകൾക്കും നീതി നിരസിക്കപ്പെടുന്നു -പി. രാമഭദ്രൻ

കൊല്ലം: ബി.ജെ.പി ഭരണത്തിൽ ദലിതർക്കും മുസ്​ലിംകൾക്കും അർഹമായ നീതിയും സംരക്ഷണവും ലഭിക്കാതെ പോകുകയാണെങ്കിൽ രാജ്യം ക്രമേണ അരാജകത്വത്തിലേക്ക് തള്ളപ്പെടുമെന്ന് കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) സംസ്​ഥാന പ്രസിഡൻറ് പി. രാമഭദ്രൻ. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ കാലം മുതൽ ദലിത് - മുസ്​ലിം വിരുദ്ധത പരസ്യമായും രഹസ്യമായും എന്നാൽ, തികച്ചും മനുഷ്യത്വരഹിതമായും അതിെ​ൻറ പാരമ്യതയിലെത്തി നിൽക്കുകയാണ്. ഭരണഘടന ഉറപ്പാക്കിയ മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ദലിതരുടെ സംരക്ഷണ വ്യവസ്​ഥകളും പരമോന്നത നിയമസ്​ഥാപനം തന്നെ വിധിയിലൂടെ കീറി കാറ്റിൽ പറത്തിയത് അപകടകരമായ ഫാഷിസ്​റ്റ്​ സംസ്​കാരത്തിലേക്ക് ഇന്ത്യയെ കൊണ്ടുപോകുന്നതിെ​ൻറ ഹരിശ്രീ കുറിക്കലാണെന്ന് അദ്ദേഹം പ്രസ്​താവനയിൽ അഭിപ്രായപ്പെട്ടു. kld എക്സൈസ് ഉദ്യോഗസ്ഥ​ൻെറ മരണം ആത്മഹത്യയെന്ന് രഞ്ജിത്ത്​ kol66 Ranjith38 kilikolloor.jpg കിളികൊല്ലൂർ: ഭാര്യാവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ എക്സൈസ് ഉദ്യോഗസ്ഥ​ൻെറ മരണം ആത്മഹത്യ തന്നെയെന്ന് പൊലീസി​ൻെറ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്​ധരുടെ സംഘം വിശദമായി പരിശോധിച്ച് തെളിവുകൾ ശേഖരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് തൃക്കടവൂർ കോട്ടയ്ക്കകം വടക്കതിൽ വീട്ടിൽ രഞ്ജിത്തിനെ (38) മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുദിവസമായി ജോലിക്കായി പോയ ഇയാളെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകിയിരുന്നു. കൊല്ലം എക്സൈസ് ഓഫിസിലെ ഗാർഡായി ജോലി ചെയ്യുകയായിരുന്നു. കാണാതായതിനെ തുടർന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടെ കല്ലുംതാഴത്തെ ഭാര്യവീട്ടിലെ സിറ്റൗട്ടിൽ കൈഞരമ്പ് മുറിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇവിടെ ആൾ താമസമില്ലായിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കിളികൊല്ലൂർ പൊലീസ് അറിയിച്ചു. മൃതദേഹം കോവിഡ് പരിശോധനക്കു ശേഷം പോസ്​റ്റ്​മോർട്ടം നടത്തി ബുധനാഴ്ച വീട്ടുവളപ്പിൽ സംസ്കരിച്ചു. കൈക്കൂലി: വൈദ്യുതിഭവൻ ഡിവിഷനൽ അക്കൗണ്ടൻറിന്​ ആറു​ വർഷം കഠിനതടവ്​ കൊല്ലം: കൊട്ടാരക്കര വൈദ്യുതി ഭവനിലെ ഡിവിഷനൽ അക്കൗണ്ടൻറായിരുന്ന പൊന്നച്ചനെ കൈക്കൂലി കേസിൽ തിരുവനന്തപുരം എൻക്വയറി കമീഷണർ ആൻഡ് സ്പെഷൽ ജഡ്ജി ആറു വർഷത്തെ കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ശിക്ഷ ഒരുമിച്ച് മൂന്ന് വർഷം അനുഭവിച്ചാൽ മതിയാകും. 2012 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. ഇലക്ട്രിസിറ്റി ബോർഡിലെ വർക്കുകൾ കോൺട്രാക്ട് എടുത്ത എഴുകോണുള്ള കോൺട്രാക്ടറുടെ ബില്ലുകൾ പാസാക്കുന്നതിന് 10,000 രൂപ കൈക്കൂലി ആവശ്യപ്പെ​െട്ടന്നാണ് കേസ്. കൊട്ടാരക്കര വൈദ്യുതി ഭവനിൽ പൊന്നച്ച​ൻെറ ഓഫിസിൽ​െവച്ച് 3000 രൂപ കൈമാറിയതിന​്​ പിന്നാലെ വിജിലൻസ് അറസ്​റ്റ് ചെയ്യുകയുമായിരുന്നു. കൊല്ലം വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആയിരുന്ന റെക്സ് ബോബിയാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് അഡീഷനൽ ലീഗൽ അഡ്വൈസർ ബിജുമനോഹർ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.