ഓൺലൈനിൽ അപേക്ഷിക്കാം; എന്നിട്ടും സപ്ലൈ ഓഫിസിൽ തിരക്ക്

കൊല്ലം: റേഷൻ കാർഡ് സംബന്ധമായ അപേക്ഷ സ്വീകരിക്കാൻ ഓൺലൈൻ സംവിധാനം ഒരുക്കിയെങ്കിലും ഓഫിസിൽ നേരിട്ടെത്തുന്നവരുടെ എണ്ണം വർധിക്കുന്നു. കോവിഡ് സമ്പർക്ക വ്യാപനം രൂക്ഷമാകുമ്പോഴും കൊല്ലം താലൂക്ക് സപ്ലൈ ഓഫിസിലെ തിരക്കിന്​ കുറവില്ല. സാമൂഹിക അകലം പാലിക്കാതെ ആൾക്കാർ കൂട്ടംകൂടിയാണ്​ നിൽക്കുന്നത്. ആണ്ടാമുക്കം ബസ്​സ്​റ്റാൻഡിന്​ സമീപമാണ് താലൂക്ക് സപ്ലൈ ഓഫിസ്. പുതിയ റേഷൻ കാർഡ് വാങ്ങാൻ ഉൾ​െപ്പടെ നിരവധി പേരാണ് ദിവസവും വരുന്നത്. കാർഡ് വാങ്ങാൻ അപേക്ഷകർക്ക് നിശ്ചിത സമയം നൽകിയിട്ടുണ്ടെങ്കിലും ആരും പാലിക്കുന്നില്ല. ദിവസവും 60 റേഷൻ കാർഡുകളാണ് വിതരണം ചെയ്യുന്നത്. ബി.പി.എൽ കാർഡിനുള്ള അപേക്ഷയുമായും നിരവധിപേർ എത്തുന്നുണ്ട്. അപേക്ഷകർക്കുള്ള നിർദേശം ഓഫിസിന് മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. അപേക്ഷ നിക്ഷേപിക്കാൻ പെട്ടിയുണ്ടെങ്കിലും ജീവനക്കാരെ നേരിട്ട് ഏൽപിക്കാനാണ്​ ഏവർക്കും താൽപര്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.