മൃഗ ഡോക്ടറുടെ സേവനമില്ലാത്തതിൽ പ്രതിഷേധം

കുളത്തൂപ്പുഴ: മൃഗാശുപത്രിയിൽ ഡോക്ടറുടെ സേവനം ലഭിച്ചിട്ട് മാസങ്ങളായി. സ്ഥലംമാറിപ്പോയ ഡോക്ടർക്ക് പകരം നിയമിക്കാത്തതിനാൽ മറ്റ്​ രണ്ട്​ ജീവനക്കാർ മാത്രമാണ് ആശുപത്രിയിലുള്ളത്. നിലവിൽ പ്രദേശത്തെ ക്ഷീരകർഷകരും നാട്ടുകാരും വളർത്തുമൃഗങ്ങളെ ശുശ്രൂഷിക്കുന്നതിന് അഞ്ചലും പുനലൂരിലും പോകേണ്ട ഗതികേടിലാണ്. മലയോരമേഖലയിലെ വിസ്തൃതിയുള്ള പഞ്ചായത്തായതിനാൽ കാലികളെ പരിപാലിച്ച്​ ജീവിതമാർഗം കണ്ടെത്തുന്ന ചെറുകിട കർഷകർ നിരവധിയാണ്. ഡോക്ടർ ഇല്ലാത്തതിനാൽ അത്യാവശ്യ ഘട്ടത്തിൽപോലും ഒരു സഹായവും ലഭിക്കാതെ വളർത്തുമൃഗങ്ങൾക്ക് ജീവൻ നഷ്​ടപ്പെടുന്നത് പതിവായിരിക്കുകയാണ്. അടിയന്തരമായി മൃഗ ഡോക്ടറുടെ സേവനം കുളത്തൂപ്പുഴയിൽ ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായി. കിണറ്റിൽ വീണ പശുക്കുട്ടിയെ രക്ഷപ്പെടുത്തി കടയ്ക്കൽ: കിണറ്റിൽ വീണ പശുക്കുട്ടിയെ രക്ഷപ്പെടുത്തി. ചിതറ കല്ലുവെട്ടാംകുഴി ചരുവിള പുത്തൻവീട്ടിൽ ലീനയുടെ പശുക്കുട്ടിയാണ് 35 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണത്. കടയ്ക്കൽ അസി. സ്​റ്റേഷൻ ഓഫിസർ വിനോദ്കുമാറി​ൻെറ നേതൃത്വത്തിൽ ഓഫിസർമാരായ നിഷാൽ, ശ്രീനാഥ്, അസീം, സജീവ്, സുരേഷ്കുമാർ, ദീപക്, സുരേഷ്കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.