കോവിഡ് വ്യാപനം; കടവൂരിൽ സർവകക്ഷിയോഗം

അഞ്ചാലുംമൂട്: തൃക്കടവൂർ പ്രദേശത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് അടിയന്തര സർവകക്ഷി യോഗം വിളിച്ചു. ചൊവ്വാഴ്ച തൃക്കടവൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 256 പേർക്ക് നടത്തിയ ആൻറിജൻ ടെസ്​റ്റിൽ 52 പേർക്ക് പോസിറ്റിവായി. കുരീപ്പുഴ, മതിലിൽ, കടവൂർ എന്നിവിടങ്ങളിൽ സമ്പർക്കം വഴിയുള്ള രോഗ വ്യാപനം വർധിച്ചതിനാലാണ് അടിയന്തര സർവകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചത്. ബുധനാഴ്ച രാവിലെ 10ന് തൃക്കടവൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന സർവകക്ഷി യോഗത്തിൽ പ്രദേശത്ത് ഏർപ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.