അടുത്തലയിൽ രണ്ട്​ കരടികളെ കണ്ടതായി സൂചന

പാരിപ്പള്ളി: അടുത്തല കൂരാപ്പള്ളിയിൽ രണ്ട്​ കരടികളെ കണ്ടതായി സൂചന. ചൊവ്വാഴ്​ച പുല​ർച്ച വീടിന് പുറത്തിറങ്ങിയ ഗൃഹനാഥനാണ് കരടികളെ കണ്ടതായി പറഞ്ഞത്. ഇതിനെത്തുടർന്ന് പ്രദേശത്ത് വനംവകുപ്പ് പരിശോധന തുടങ്ങി. കുട്ടികളെ കാണാതായത് പരിഭ്രാന്തി പടർത്തി പരവൂർ: കുട്ടികളെ കാണാതായത് ഏറെ നേരം പരിഭ്രാന്തി പടർത്തി. ചൊവ്വാഴ്​ച രാവിലെയാണ് പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള രണ്ടു കുട്ടികളെ പൂതക്കുളം വില്ലേജ് ഓഫിസിനു സമീപത്തുനിന്ന്​ കാണാതായത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ കുറെ ദൂരെ പൂതക്കുളം അമ്മാരത്ത് ക്ഷേത്രത്തിനു സമീപത്തുനിന്ന് കണ്ടെത്തി. നടന്നു പോകവേ വഴി തെറ്റി പോയതാണെന്ന് കുട്ടികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.