അതിവേഗ വ്യാപനം; മുന്നറിയിപ്പുമായി ഐ.എം.എ

കൊല്ലം: ജില്ലയിൽ ഓണത്തിനുശേഷം കോവിഡ് അതിവേഗ വ്യാപനം. ഐ.എം.എയുടെ റിപ്പോർട്ട് പ്രകാരം 300 ശതമാനത്തോളം രോഗവ്യാപന വർധനയുണ്ടായി. പരിശോധനകളുടെ എണ്ണം വർധിപ്പിച്ചാൽ ഇനിയും രോഗവ്യാപനതോത് ഉയരുമെന്നാണ് നിഗമനം. 600ലേറെ കേസുകൾ ഒറ്റദിവസം ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുനു. ഓണത്തിന് മുമ്പ് അമ്പതിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നിടത്താണിത്. 2500ഓളം പേർ ഇപ്പോൾ ഗൃഹചികിത്സയിലുണ്ട്. ചികിത്സയിലുള്ളവരുടെ എണ്ണം അയ്യായിരത്തോട് അടുക്കുകയാണ്. വീട്ടുചികിത്സയിൽ കഴിയുന്ന 500ഓളം പേർ രോഗമുക്തരായി. അതേസമയം, രോഗികളുടെ എണ്ണത്തിലെ വർധന ഇതരചികിത്സ വിഭാഗങ്ങളേയും ഗുരുതരമായി ബാധിക്കും. മെഡിക്കല്‍ കോളജ്, ജില്ല ആശുപത്രി എന്നിവിടങ്ങളില്‍ ഇനി ഗുരുതര രോഗമുള്ളവര്‍ക്കും അടിയന്തര സാഹചര്യങ്ങളില്‍ എത്തുന്നവര്‍ക്കും മാത്രമാകും ഇനി പ്രവേശനം നൽകുക. ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്‌മൻെറ് സൻെററുകളില്‍നിന്ന് റഫര്‍ ചെയ്യുന്നവരെ ഐ.സി.യു സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിക്കും. തീവ്രലക്ഷണമുള്ളവരെ പ്രവേശിപ്പിക്കാൻ സെക്കൻഡറി ട്രീറ്റ്മൻെറ് സൻെററുകളും ഒരുക്കുന്നുണ്ട്. ജില്ലയിൽ രോഗികളുടെ ഭൂരിഭാഗവും കോർപറേഷൻ പരിധിയിലാണ്. ജില്ലയുടെ ഏതാണ്ട്​ എല്ലാ പ്രദേശങ്ങളിലും കോവിഡ് രോഗികളുണ്ട്. കൊല്ലം എസ്.എൻ ലോ കോളജ് -164 ആശ്രാമം ന്യൂ ഹോക്കി സ്​റ്റേഡിയം -154 പെരുമൺ എൻജിനീയറിങ് കോളജ് -101, വള്ളിക്കാവ് അനുഗ്രഹ -99, കരുനാഗപ്പള്ളി ഫിഷറീസ് ഹോസ്​റ്റൽ -98, നെടുമ്പന സി.എച്ച്.സി -94 വെളിയം എ.കെ.എസ് ഓഡിറ്റോറിയം -90 ശാസ്താംകോട്ട സൻെറ് മേരീസ് -88 വാളകം മേഴ്‌സി ഹോസ്പിറ്റല്‍ -88 ചവറ അല്‍-അമീന്‍ -87 വിളക്കുടി ലിറ്റില്‍ഫ്ലവര്‍ -81, മയ്യനാട് വെള്ളമണൽ സ്കൂൾ - 75 ചന്ദനത്തോപ്പ് ഐ.ടി.ഐ -67 ചിതറ പൽപ്പു കോളജ് -64 ശാസ്താംകോട്ട ബി.എം.സി ഹോസ്​റ്റൽ -61 തഴവ പ്രസാദം ബ്ലോക്ക്‌ -52 എന്നിങ്ങനെയാണ് കോവിഡ് സൻെററുകളിൽ ചികിത്സയിലുള്ളവരുടെ എണ്ണം. -----------------------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.