കർഷകവിരുദ്ധ ബിൽ കത്തിച്ച് പ്രതിഷേധിച്ചു

(ചിത്രം) ചടയമംഗലം: കർഷകവിരുദ്ധ ബിൽ പിൻവലിക്കുക എന്ന മുദ്രാവാക്യം ഉയർത്തി റോഡുവിളയിൽ വെൽഫെയർ പാർട്ടി ബിൽ​ കത്തിച്ച് പ്രതിഷേധിച്ചു. പ്രകടനത്തിന് റഹിം പൂത്താംകുഴി നേതൃത്വം നൽകി. തുടർന്ന് നടന്ന പ്രതിഷേധസംഗമത്തിൽ വെൽ​െഫയർ പാർട്ടി ജില്ല സെക്രട്ടറി ഓയൂർ യൂസുഫ് സംസാരിച്ചു. അനധികൃത ഖനനം; ഏഴ് വാഹനങ്ങൾ പിടിച്ചെടുത്തു ചടയമംഗലം: അനധികൃതമായി പാറ കടത്തിയതും മണ്ണെടുത്തതുമായ ഏഴ് വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. രണ്ടിടങ്ങളിൽ നിന്നായാണ് ടിപ്പറും മണ്ണുമാന്തി യന്ത്രങ്ങളും പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം രാത്രി ചടയമംഗലം എസ്.ഐ ശരത്​ലാലിൻെറ േനതൃത്വത്തിൽ േപാരേടം, കാരാളികോണം ഭാഗങ്ങളിൽ നിന്നാണ് ടിപ്പറും യന്ത്രങ്ങളും പിടിച്ചെടുത്തത്. എസ്.ഐമാരായ ഷജിം, സക്കീർ ഹുസൈൻ, എ.എസ്.ഐ ബിനിൽ, സി.പി.ഒ അനീഷ്, േഹാം ഗാർഡുമാരായ സജിത്, സുരേഷ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.