ബാലികക്കെതിരെ അതിക്രമം; യുവാവ്​ റിമാൻഡിൽ

(ചിത്രം) കുളത്തൂപ്പുഴ: ബന്ധുക്കള്‍ക്കൊപ്പം കുളത്തൂപ്പുഴയിലെ വീട്ടിലേക്കെത്തിയ പത്തുവയസ്സുകാരിക്കെതി​െര അതിക്രമം കാട്ടിയ സംഭവത്തില്‍ ചൈൽഡ്​ലൈന്‍ അധികൃതരുടെ നിര്‍ദേശപ്രകാരം പൊലീസ് പിടികൂടിയ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. വര്‍ക്കല കരവാരം പുന്നവിളവീട്ടില്‍ വാടകക്ക് താമസിക്കുന്ന ചിതറ കൊച്ചുമുള്ളിക്കാട് ചരുവിള വീട്ടില്‍ നിഹാസിനെയാണ് (21) കഴിഞ്ഞദിവസം വര്‍ക്കല പൊലീസ് പിടികൂടിയത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ രണ്ടുമാസം മുമ്പ് കുളത്തൂപ്പുഴയിലെത്തിയ ഇയാള്‍ വീട്ടില്‍ ഒറ്റക്കായ പെണ്‍കുട്ടിയെ ആക്രമിച്ചത് വെളിപ്പെടുത്തുകയായിരുന്നു. സംഭവം നടന്നത് കുളത്തൂപ്പുഴ പൊലീസ് സ്​റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് കുളത്തൂപ്പുഴ പൊലീസിന്​ കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പോസ്​റ്റ്​ ഓഫിസ് ധർണ അഞ്ചൽ: കർഷകബില്ലിനെതിരെ കോൺഗ്രസ് അലയമൺ മണ്ഡലം കമ്മിറ്റി ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ചിതറ മുരളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ എച്ച്. സുനിൽ ദത്ത് അധ്യക്ഷത വഹിച്ചു. പോസ്​റ്റ്​ ഓഫിസ് മാർച്ചും ഉപരോധവും ഓയൂർ: പാർലമൻെറിൽ പാസായ കർഷക ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്.പിയുടെ നേതൃത്വത്തിൽ വെളിയം ജങ്ഷനിൽ മാർച്ചും വെളിയം പോസ്​റ്റ്​ ഓഫിസ് ഉപരോധവും നടത്തി. ജില്ല കമ്മിറ്റി അംഗം ഭാസി പരുത്തിയറ ഉദ്ഘാടനം ചെയ്തു. പുതുവീട് അശോകൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.