മാലിന്യത്തിൽനിന്ന് വൈദ്യുതി: പദ്ധതിയിൽനിന്ന് പിന്മാറണമെന്ന് പരിഷത്​

(ചിത്രം) കടയ്ക്കൽ: മാലിന്യത്തിൽനിന്ന് വൈദ്യുതി പദ്ധതിയിൽനിന്ന് സർക്കാറും കൊല്ലം കോർപറേഷനും പിന്മാറണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. സർക്കാറിൻെറ പ്രഖ്യാപിത മാലിന്യ സംസ്കരണ നയമായ ഉറവിട മാലിന്യ സംസ്​കരണത്തിന് വിരുദ്ധമാണ് പദ്ധതിയെന്നും ഇത്​ ഉപേക്ഷിക്കേണ്ടത് അനിവാര്യമാണെന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത് ജില്ല വാർഷിക സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. സമ്മേളത്തിന് ജി. സുനിൽകുമാർ, ജില്ല സെക്രട്ടറി ബി. വേണു, ഡി. പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. പൊതു ചർച്ചകൾക്ക് ജില്ല സെക്രട്ടറി ബി. വേണുവും കേന്ദ്ര നിർവാഹക സമിതി അംഗം പി.എസ്. സാനുവും മറുപടി പറഞ്ഞു. ജില്ല പ്രസിഡൻറ് എൽ. ഷൈലജ അധ്യക്ഷത വഹിച്ചു. പുതിയ ജില്ല ഭാരവാഹികൾ: ടി. ലിസി (പ്രസി.), ജി. സുനിൽകുമാർ (സെക്ര.), ഡി. പ്രസന്നകുമാർ (ട്രഷ.) യുവമോർച്ച നേതാവിൻെറ കൊലവിളി പ്രസംഗത്തിൽ സി.പി.എം പ്രതിഷേധം കൊല്ലം: കേരളപുരത്ത് യുവമോർച്ച നേതാവ് സി.പി.എമ്മിനെതിരെ നടത്തിയ കൊലവിളി പ്രസംഗത്തിൽ സി.പി.എം ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. നേതാവ് നടത്തിയ ആക്രോശം വെറും വിടുവായത്തമായേ കാണേണ്ടതുള്ളൂവെന്ന് ജില്ല സെക്രട്ടറി വാർത്തക്കുറിപ്പിൽ അറിയിച്ചു. സെപ്റ്റംബർ 15ന് മന്ത്രി കെ.ടി. ജലീലിനെ പാരിപ്പള്ളിയിൽ വാഹനത്തിന് മുന്നിലേക്ക് കാർകയറ്റി അപായപ്പെടുത്താൻ ശ്രമിച്ചത് ബി.ജെ.പി നേതൃത്വത്തിൻെറ ഗൂഢാലോചനയാണ്. ബി.ജെ.പിക്കാരുടെ ഭീഷണിക്കും കൊലവിളിക്കും മുന്നിൽ സി.പി.എം മുട്ടുമടക്കില്ലെന്നും പാർട്ടി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.