സ്ഥാപനങ്ങളിലെ ചില്ലുവാതിൽ പരിശോധന നിലച്ചു

കൊല്ലം: സ്ഥാപനങ്ങളിലെ ചില്ലുവാതിലുകൾ സംബന്ധിച്ച സുരക്ഷ ഉറപ്പാക്കാനുള്ള പരിശോധനകൾ നിലച്ചു. നോട്ടീസ് നൽകിയ പലയിടത്തും ഇത്തരം വാതിലുകൾ മാറ്റി സ്ഥാപിച്ചില്ല. കഴിഞ്ഞ ജൂണിൽ പെരുമ്പാവൂരിൽ ബാങ്കിൻെറ ചില്ലുവാതിലിൽ തകർന്ന് യുവതി മരിച്ചതിനെ തുടർന്നാണ് ഇതുസംബന്ധിച്ച് സർക്കാർ മാർഗരേഖ പുറത്തിറക്കിയത്. ചില്ലുവാതിലുകൾ സംബന്ധിച്ച് പരിശോധന നടത്താനും ഉത്തരവിട്ടിരുന്നു. പൊലീസിനും ഫയർഫോഴ്സിനുമായിരുന്നു പരിശോധനചുമതല. നിലവാരം കുറഞ്ഞ അനീൽഡ് ഗ്ലാസുകൾ (തകർന്നാൽ വലിയ കഷണങ്ങളായി വീഴുന്നവ) ഉപയോഗിച്ചുള്ള വാതിലുകളെല്ലാം മാറ്റിസ്ഥാപിക്കാനും ചില്ലുവാതിലും മറകളും കൃത്യമായി അറിയത്തക്കവിധം അടയാളങ്ങൾ പതിക്കണമെന്നും നിർദേശിച്ചിരുന്നു. മാളുകളിലും സ്ഥാപനങ്ങളിലും ഇത്തരം ഗ്ലാസുകൾ നിരോധിക്കുകയും ചെയ്തു. പെരുമ്പാവൂരിലെ അപകടത്തിനുശേഷം ഒരാഴ്ച പരിശോധനകൾ നടന്നെങ്കിലും പിന്നീട് നിലച്ചു. പൊലീസും ഫയർഫോഴ്സും കോവിഡ് പ്രതിരോധത്തിലേക്ക് തിരിഞ്ഞതോടെ നോട്ടീസിന്മേലുള്ള തുടർപരിശോധനയും ഇല്ലാതായി. ബാങ്കുകളെ കൂടാതെ, സ്വകാര്യ ഓഫിസുകളിലും ഇത്തരത്തിൽ ഗുണമേന്മ കുറഞ്ഞ ചില്ലുകളാണ് വാതിലിനായി ഉപയോഗിക്കുന്നത്. വിലക്കുറവിൽ ലഭിക്കുന്ന ഇത്തരം ഗ്ലാസ് ഉപയോഗിക്കുന്നതു വഴി ഉപഭോക്താക്കൾക്ക് അപകടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ബാങ്കുകൾ പോലെ എപ്പോഴും തിരക്കുള്ള സ്ഥാപനങ്ങൾ മാർഗനിർദേശം പാലിക്കാത്തത് അപകട സാധ്യത കൂട്ടുകയാണ്. വാതിലുകളിൽ അടയാളം പതിക്കാത്തതിനാൽ ശ്രദ്ധയിൽപെടാനും പ്രയാസമുണ്ടെന്ന് ഉപഭോക്താക്കൾ പറയുന്നു. മുഖ്യധാരാ ബാങ്കുകളുടെയും എ.ടി.എമ്മുകളുടെയും വാതിലുകൾ ഇപ്പോഴും പഴയ സ്ഥിതിയിൽ ഗുണമേന്മ കുറഞ്ഞ ഗ്ലാസുകൾ തന്നെയാണുള്ളത്. ഇവ എത്രയും പെട്ടെന്ന് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. വാതിലുകളിൽ അനീൽഡ് ഗ്ലാസുകൾ ഉപയോഗിക്കരുതെന്നാണ് ഉത്തരവ്. തകർന്നാൽ ക്രിസ്​റ്റൽ രൂപത്തിൽ പൊടിഞ്ഞുവീഴുന്ന ടഫൻഡ്, ടെംപേർഡ് ഗ്ലാസുകൾ ഉപയോഗിക്കാനാണ് നിർദേശം. ഇത്തരം ഗ്ലാസുകൾക്ക് 12എം.എം കനമുണ്ടാകണമെന്നും നിർദേശിച്ചിരുന്നു. കൊലവിളി പ്രസംഗം: യുവമോർച്ച നേതാവിനെ അറസ്​റ്റ് ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ കൊല്ലം: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മക്കും കുടുംബത്തിനുമെതിരെ കൊലവിളി പ്രസംഗം നടത്തിയ യുവമോർച്ച സംസ്ഥാന സെക്രട്ടറി ശ്യാം രാജിനെ അറസ്​റ്റ് ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. നിരവധി കേസുകളിൽ പ്രതിയായ ക്രിമിനൽ സംഘമാണ് യുവമോർച്ചയുടെ ജില്ല നേതൃത്വം. ഈ സംഘത്തിൻെറ നേതൃത്വത്തിൽ മന്ത്രി കെ.ടി. ജലീലിനെ പാരിപ്പള്ളിയിൽ​െവച്ച് അപായപ്പെടുത്താൻ ശ്രമം നടന്നിരുന്നു. മന്ത്രി കെ.ടി. ജലീലിൻെറ വാഹനത്തിലേക്ക് മറ്റൊരു വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്താനുള്ള ശ്രമത്തിൽ പ്രതികളായ യുവമോർച്ച ജില്ല പ്രസിഡൻറും വൈസ് പ്രസിഡൻറും ഒളിവിലാണ്. സംഘ്​പരിവാർ ആസൂത്രിത ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം കൊലവിളികളും ആക്രമണങ്ങളും നടക്കുന്നത്. ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ പൊലീസ് തയാറാകണമെന്ന് ജില്ല പ്രസിഡൻറ് ശ്യാം മോഹനും സെക്രട്ടറി എസ്.ആർ. അരുൺബാബുവും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.