അപകടത്തിൽ പരിക്കേറ്റ നായെ ഏറ്റെടുക്കാൻ മടിച്ച് മൃഗസംരക്ഷണവകുപ്പ്

കൊല്ലം: അപകടത്തിൽ പരിക്കേറ്റ് നരകയാതന അനുഭവിക്കുന്ന തെരുവുനായെ ഏറ്റെടുക്കാനാകില്ലെന്ന് മൃഗസംരക്ഷണവകുപ്പ്. കൊല്ലം- തിരുമംഗലം ദേശീയപാതയിൽ താന്നിക്കമുക്ക് ജങ്ഷനിലാണ് സംഭവം. വെള്ളിയാഴ്ച രാത്രിയാണ് നായെ ബൈക്കിടിച്ചത്. നടുവിന് ഗുരുതരപരിക്കേറ്റ ഇതിന് എഴുന്നേൽക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ്. ഇവിടെ മെഡിക്കൽ സ്​റ്റോർ നടത്തുന്ന കൃഷ്ണകുമാർ വിവരം ഓലയിൽ വെറ്ററിനറി ആശുപത്രിയിൽ അറിയിച്ചു. സ്വന്തം ചെലവിൽ നായെ കൊണ്ടുവരാമെന്നും അറിയിച്ചു. എന്നാൽ പരിശോധനക്കുശേഷം തിരികെ കൊണ്ടുപോയി നിങ്ങൾതന്നെ പരിപാലിക്കണമെന്ന മറുപടിയാണ് ലഭിച്ചത്. സ്ഥലത്തെ ജനപ്രതിനിധികളെ അറിയിച്ചെങ്കിലും പ്രയോജനം ഉണ്ടായില്ലെന്ന് കൃഷ്ണകുമാർ പറഞ്ഞു. മൃഗസംരക്ഷണവകുപ്പിൻെറ സഞ്ചരിക്കുന്ന പരിശോധനവാഹനമുണ്ട്. എന്നാൽ, കോവിഡ് കാലമായതിനാൽ ഉപയോഗിക്കുന്നില്ലെന്ന് അധികൃതർ പറഞ്ഞു. വെള്ളവും ഭക്ഷണവും നൽകി ഇവിടെതന്നെ കിടത്തിയിരിക്കുകയാണ് നായെ. (ചിത്രം) -------------------------------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.