നികുതിവെട്ടിച്ച് കടത്താൻ ശ്രമിച്ച ഒന്നര കിലോഗ്രാം സ്വർണം പിടികൂടി

കരുനാഗപ്പള്ളി: തൃശൂരിൽനിന്ന് തിരുവനന്തപുരത്തെ വിവിധ ജ്വല്ലറികളിൽ വിൽപനക്കായി ജി.എസ്​.ടി നിയമപ്രകാരമുള്ള രേഖകൾ ഇല്ലാതെ നികുതി വെട്ടിച്ചു കടത്താൻ ശ്രമിച്ച 1481.755 ഗ്രാം സ്വർണാഭരണങ്ങൾ കരുനാഗപ്പള്ളി ജി.എസ്​.ടി മൊബൈൽ സ്ക്വാഡ്-3 പിടികൂടി. ജി.എസ്​.ടി സെക്​ഷൻ 130 പ്രകാരം ആഭരണങ്ങളുടെ മൊത്തവിലയായ 68,02,740 രൂപ സർക്കാറിലേക്ക് അടക്കാൻ നോട്ടീസ് നൽകി. കഴിഞ്ഞ 12നും സമാനമായ രീതിയിൽ കൊണ്ടുവന്ന 743.720 ഗ്രാം സ്വർണാഭരണങ്ങൾ പിടികൂടി 35,09,300 സർക്കാറിലേക്ക് അടക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. നിശ്ചിത തീയതിക്കുള്ളിൽ നികുതിയും പിഴയും അടച്ചില്ലെങ്കിൽ സ്വർണാഭരണങ്ങൾ സർക്കാറിലേക്ക് കണ്ടുകെട്ടുന്ന നിയമമാണ് സെക്​ഷൻ 130. ഈ സാമ്പത്തികവർഷം ഇതുവരെ മതിയായ രേഖകൾ ഇല്ലാതെ കൊണ്ടുവന്ന 12.22 കോടി രൂപ വിലയുള്ള 24.593 കിലോഗ്രാം സ്വർണാഭരണങ്ങൾ കരുനാഗപ്പള്ളി ജി.എസ്​.ടി മൊബൈൽ സ്ക്വാഡ് പിടികൂടി നികുതിയും പിഴയുമായി 74.08 ലക്ഷം രൂപ സർക്കാറിലേക്ക് അടപ്പിച്ചിട്ടുണ്ട്. കേരളത്തിൽ ആദ്യമായാണ് രേഖകളില്ലാതെ കൊണ്ടുവന്ന സ്വാർണാഭരണങ്ങൾ പിടികൂടി ജി.എസ്​.ടി. സെക്​ഷൻ 130 പ്രകാരം ആഭരണത്തിൻെറ വിലക്ക്​ തുല്യമായ തുക സർക്കാറിലേക്കടക്കാൻ നോട്ടീസ് നൽകുന്നത്. ജി.എസ്​.ടി ജോ.കമീഷണർ (ഇൻറലിജൻസ്) സി.ജെ. സാബു, ഡെപ്യൂട്ടി കമീഷണർ(ഇൻറലിജൻസ്) എച്ച്. ഇർഷാദ് എന്നിവരുടെ നിർദേശപ്രകാരം സ്​റ്റേറ്റ് ടാക്സ് ഓഫിസർ എസ്. രാജീവിൻെറ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിൽ അസി. സ്​റ്റേറ്റ് ടാക്സ് ഓഫിസർമാരായ എ.ആർ. ഷമീംരാജ്, ബി. രാജേഷ്, എസ്. രാജേഷ് കുമാർ, ബി. രാജീവ്, ടി. രതീഷ് , ഇ.ആർ. സോനാജി, പി. രഞ്ജിനി, പി. ശ്രീകുമാർ എന്നിവർ പങ്കെടുത്തു. മലമേലിൽ ക്രഷർ- ക്വാറി പ്രവർത്തനം നിരോധിച്ചു അഞ്ചൽ: അറയ്ക്കൽ വില്ലേജിലെ മലമേലിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ ക്രഷർ-ക്വാറി പ്രവർത്തനം നിരോധിച്ച്​ കലക്ടർ അബ്​ദുൽ നാസർ ഉത്തരവിറക്കി. ബ്ലോക്ക് നമ്പർ 30 ൽ റീസർ​േവ 258/1, 245/1, 268/7, 267/2, 267/3, 267/5, 267/6, 257/4, 245 / 6 എന്നീ നമ്പറുകളിൽപ്പെട്ട സ്ഥലത്തിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലാണ് നിരോധനം. മലമേൽ ടൂറിസം പ്രദേശത്തുള്ള അനധികൃത ക്വാറി-ക്രഷർ യൂനിറ്റി​ൻെറ പ്രവർത്തനം ശാശ്വതമായി നിരോധിക്കണം എന്ന പരിസ്ഥിതി പ്രവർത്തകരുടെ പരാതിയിന്മേൽ വിവിധ വകുപ്പുകൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിർദിഷ്​ട മലമേൽ ടൂറിസം പദ്ധതി പ്രദേശത്തി​ൻെറ ഒരു കിലോമീറ്റർ ചുറ്റളവിൽ ക്വാറി-ക്രഷർ പ്രവർത്തനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. ഓണാവധി ദിനങ്ങളിൽ നടത്തിയ ഭൂമി ​ൈക​േയറ്റം പരിസ്ഥിതി പ്രവർത്തകരുടെ ഇടപെടലിനെത്തുടർന്ന് കലക്ടറുടെ നിർദേശപ്രകാരം റവന്യൂ-പൊലീസ്​ അധികൃതരെത്തി തടഞ്ഞിരുന്നു. തുടർന്ന്​, റവന്യൂ, റീസർ​േവ വിഭാഗം തെളിവെടുപ്പുനടത്തി റിപ്പോർട്ട് നൽകിയിരുന്നു. ടൂറിസം നടത്തിപ്പിന് വിട്ടുനൽകിയിരിക്കുന്ന സർക്കാർഭൂമിയിൽ നിന്ന് കഷ്​ടിച്ച് 10 മീറ്റർ മാത്രം ദൂരെയുള്ള ക്വാറി-ക്രഷർ പ്രവർത്തനം പുനരാരംഭിച്ചാൽ പരിസ്ഥിതി ചൂഷണം നടക്കുമെന്നും ടൂറിസം പദ്ധതിക്ക്‌ തടസ്സം സംഭവിക്കുമെന്നും ക്രമസമാധാന-ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്​ടിക്കപ്പെടുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നേരത്തേ ഇവിടത്തെ പുറമ്പോക്ക് ഭൂമിയിൽ അനധികൃത പാറഖനനം നടത്തിയതിന് റോയൽറ്റി, സീനിയറേജ് ഇനത്തിൽ 1,054,7990 രൂപ പിഴ അടക്കാൻ ക്വാറി ഉടമക്ക്​ നോട്ടീസ് നൽകിയതായും പുനലൂർ ഭൂരേഖാ തഹസിൽദാർ ആർ.എസ്. ബിജുരാജ് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. നിർദിഷ്​ട മലമേൽ ടൂറിസം പ്രദേശത്തെ അനധികൃത ക്വാറിയും മെറ്റൽ ക്രഷറും പ്രവർത്തനം നിരോധിച്ച്​ ഉത്തരവിറക്കിയ കലക്ടറുടെ നടപടിയെ മലമേൽ പരിസ്ഥിതി സംരക്ഷണസമിതി അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.