അമ്മൂമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കൊച്ചുമകൾ അറസ്​റ്റിൽ

കൊട്ടാരക്കര: അമ്മൂമ്മയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കൊച്ചുമകളെ കൊട്ടാരക്കര പൊലീസ് അറസ്​റ്റ് ചെയ്തു. വെട്ടിക്കവല പനവേലി ഇരണൂർ നിഷാഭവനിൽ സരസമ്മയെ (80) തടിക്കഷണം ഉപയോ​ഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകളുടെ മകളായ നിഷയെയാണ് (24) കൊട്ടാരക്കര പൊലീസ് അറസ്​റ്റ് ചെയ്തത്. സരസമ്മയെ ആശുപത്രിയിൽ കൊണ്ട് പോകാനായി ഓടിയെത്തിയവരെ പ്രതി തടഞ്ഞതായും പരാതിയിലുണ്ട്. അമ്മൂമ്മയുടെ പേരിലുള്ള വസ്തു കൊച്ചുമകൾക്ക് എഴുതിനൽകാത്തതാണ് വിരോധത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു. കൊട്ടാരക്കര സി.ഐ ജോസഫ് ലിയോണി​ൻെറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. മാസ്ക് ഉപയോഗിക്കാത്ത 121 പേർക്കെതിരെ നടപടി കൊട്ടാരക്കര: പൊതുസ്ഥലത്ത് മാസ്ക് ഉപയോഗിക്കാത്ത 121 പേർക്കെതിരെ റൂറൽ പൊലീസ് പിഴയീടാക്കി. സാനിറ്റൈസർ ഉപയോ​ഗിക്കാത്ത സ്ഥാപനത്തിനെതിരെ കേസെടുത്തു. ലോക്ഡൗൺ ലംഘനത്തിന് 24 കേസുകൾക്ക് പിഴ ഈടാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.