കൊല്ലത്തിന്​ അഭിമാനമായി ആദിത്യ​

(ചിത്രം) കൊട്ടിയം: എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ സംസ്ഥാനത്ത് നാലാമത്​ എത്തി, ആദിത്യ ബൈജു കൊല്ലത്തിന്​ അഭിമാനമായി. ജില്ലയിൽ ഒന്നാമനുമാണ്​. തൃക്കോവിൽവട്ടം വെട്ടിലത്താഴം മേലേമഠത്തിൽ ആർ. ബൈജുവി​ൻെറയും കൊല്ലം അമർദീപ് ഐ കെയർ സൻെററിലെ ഡോ. നിഷാ എസ്.പിള്ളയുടെയും മകനാണ്. ഏക സഹോദരൻ 10ാം ക്ലാസ് വിദ്യാർഥിയായ അഭിനവ്‌. പിതാവ്​ ബൈജു മലപ്പുറം എടരിക്കാട് കെ.എസ്.ഇ.ബി. സെക്​ഷനിലെ അസി. എക്സിസിക്യൂട്ടിവ് എൻജിനീയറാണ്. 600ൽ 585 മാർക്കാണ്​ നേടിയത്. പുതുച്ചിറ നവദീപ്​ പബ്ലിക് സ്കൂളിലാണ് 10 വരെ പഠിച്ചത്. പ്ലസ്​ ടുവിന്​ കോട്ടയം മാന്നാനം കുര്യാക്കോസ് ഏലിയാസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു. പാലായിലെ കോച്ചിങ്​സൻെററിലായിരുന്നു​ എൻട്രൻസ് പരിശീലനം . ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ ജോയൻറ് എൻട്രൻസ് എക്സാമിനേഷ​ൻെറ പ്രാഥമിക പരീക്ഷയിൽ സംസ്ഥാനത്ത് രണ്ടാം റാങ്കും അഖിലേന്ത്യ തലത്തിൽ 101ാം റാങ്കും ആദിത്യ നേടിയിട്ടുണ്ട്. ഐ.ഐ.ടിയുടെ 27ന്​ നടക്കുന്ന ജോയൻറ് എൻട്രൻസ് എക്സാമിനേഷ​ൻെറ പഠന തിരക്കിനിടയിലാണ് എൻജിനീയറിങ് പരീക്ഷയിൽ നാലാം റാങ്കിനുടമയാകുന്നത്. ഐ.ഐ.ടി പ്രവേശനം നേടി പഠനം തുടരാനാണ് ആദിത്യ ആഗ്രഹിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.