ശമ്പളം പിടിക്കുന്നത് ജനക്ഷേമ പദ്ധതികൾക്ക്​ -മന്ത്രി മേഴ്​സിക്കുട്ടിയമ്മ

കൊട്ടിയം: സർക്കാർ ജീവനക്കാരുടെ അഞ്ചുദിവസത്തെ ശമ്പളം ആറുമാസം പിടിക്കുന്നത് ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിന് വേണ്ടിയെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. സംസ്ഥാന കശുവണ്ടി വികസന കോർപറേഷ​ൻെറ 'മികവ് 2020'​ൻെറ ഭാഗമായി കണ്ണനല്ലൂർ ഫാക്ടറി വളപ്പിൽ ഗ്രാറ്റ്വിറ്റിയും പഠനസഹായവും വിതരണം ചെയ്യുകയായിരുന്നു മന്ത്രി. കോവിഡ് പ്രതിരോധവും ചികിത്സാചെലവുമടക്കം ഭാരിച്ച ചെലവുകളാണ് സർക്കാർ നേരിടുന്നത്. ഇതിനിടയിലും ക്ഷേമപെൻഷനുകളെല്ലാം വർധിപ്പിച്ച് കുടിശ്ശികയടക്കം നൽകി. ഡിസംബർവരെ എല്ലാമാസവും എട്ടിനം അവശ്യസാധനങ്ങളടങ്ങിയ കിറ്റ് നൽകും. ചെയർമാൻ എസ്. ജയമോഹൻ അധ്യക്ഷതവഹിച്ചു. മാനേജിങ്​ ഡയറക്ടർ രാജേഷ് രാമകൃഷ്ണൻ, തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡൻറ്​ ജെ. സുലോചന, കശുവണ്ടി ആശ്വാസക്ഷേമനിധി ബോർഡ് ചെയർമാൻ കരിങ്ങന്നൂർ മുരളി, ജി. ബാബു, കെ. ഇബ്രാഹിംകുട്ടി, ഐ. ഷാജഹാൻ, എസ്. അജിത്ത് എന്നിവർ സംസാരിച്ചു. പ്രതിഷേധസമരങ്ങളെ അടിച്ചമർത്താമെന്നത് വ്യാമോഹം - ബി.ജെ.പി കൊല്ലം: പ്രതിഷേധസമരങ്ങളെ അടിച്ചമർത്താമെന്നത് പൊലീസി​ൻെറ വ്യാമോഹം മാത്രമാണെന്ന് ബി.ജെ.പി ജില്ല അധ്യക്ഷൻ ബി.ബി. ഗോപകുമാർ. തുടർച്ചയായി ബി.ജെ.പി -യുവമോർച്ച മാർച്ചുകൾക്കുനേരെ പൊലീസ് യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം നടത്തുകയാണ്. കൊല്ലത്ത് യുവമോർച്ച മാർച്ചിനുനേരെ ഒരേസമയം ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചത് അപലപനീയമാണ്. എട്ടു പ്രവർത്തകർക്കാണ് ഗുരുതരമായി പരിക്കുപറ്റിയത്. യുവമോർച്ച പ്രവർത്തകർക്ക് നേരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ബുധനാഴ്​ച ജില്ലയിലെ എല്ലാ നിയോജമണ്ഡലങ്ങളിലും ബി.ജെ.പി പൊലീസ് സ്​റ്റേഷൻ മാർച്ച് നടത്തും. ജലീൽ രാജിവെക്കുന്നതുവരെ ശക്തമായ സമരങ്ങളുമായി പാർട്ടി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.