യൂത്ത് കോൺഗ്രസ് പൊലീസ് സ്​റ്റേഷൻ മാർച്ച്​

ശാസ്താംകോട്ട: യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട പൊലീസ് സ്​റ്റേഷനിലേക്ക് പ്രകടനവും മാർച്ചും നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കുന്നത്തൂർ അസംബ്ലി മണ്ഡലം പ്രസിഡൻറ് നിധിൻ കല്ലടയെ കേസിൽപെടുത്തി ജയിലിലടച്ചതിനെതിരെയായിരുന്നു മാർച്ച്. ജില്ല പ്രസിഡൻറ് അരുൺരാജ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, എം.വി. ശശികുമാരൻ നായർ, വൈ. ഷാജഹാൻ, തുണ്ടിൽ നൗഷാദ്, പി.കെ. രവി, കാഞ്ഞിരവിള അജയകുമാർ, ശാസ്താംകോട്ട സുധീർ, തൃദീപ്കുമാർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.