മാലിന്യസംസ്കരണം: പുനലൂർ നഗരസഭക്ക്​ ലോക ബാങ്കിെൻറ അംഗീകാരം കൈമാറി

മാലിന്യസംസ്കരണം: പുനലൂർ നഗരസഭക്ക്​ ലോക ബാങ്കിൻെറ അംഗീകാരം കൈമാറി (ചിത്രം) പുനലൂർ: ഖര മാലിന്യ സംസ്കരണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തുള്ള പുനലൂർ നഗരസഭക്ക്​ ലോക ബാങ്കിൻെറ അംഗീകാരം മന്ത്രി കെ. രാജു നഗരസഭക്ക്​ കൈമാറി. ശുചിത്വമിഷനുമായി ചേർന്ന് ഖര മാലിന്യ സംസ്കരണത്തിൽ നൂതന പദ്ധതികൾ നടപ്പാക്കുന്ന നഗരസഭകൾക്ക് ലഭിക്കുന്ന അംഗീകാരമാണ് പുനലൂരിനും ലഭിച്ചത്. മാലിന്യ സംസ്കരണത്തി​ൻെറ ഭാഗമായി പുനലൂരിൽ നിർമിച്ച ജംഗിൾ പാർക്ക് മറ്റ് ജില്ലകൾക്കും മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയിലെ എല്ലാ വാർഡുകളിലും പ്ലാസ്​റ്റിക് ശേഖരിക്കുന്നതിനാവശ്യമായ ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, വാർഡുകളിൽനിന്ന്​ ശേഖരിക്കുന്ന പ്ലാസ്​റ്റിക് തരംതിരിച്ച് പൊടിച്ച്​ റോഡ് ടാറിങ്ങിനും നൽകുന്നുണ്ട്. പുനലൂർ നഗരസഭ ചെയർമാൻ കെ.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ സബീന സുധീർ, ആരോഗ്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുഭാഷ് ജി. നാഥ്, മുൻ ചെയർമാന്മാരായ എം.എ. രാജഗോപാൽ, കെ. രാജശേഖരൻ, നേതാക്കളായ എസ്. ബിജു, സി. അജയ്പ്രസാദ്, കൗൺസിലർമാരായ കെ. പ്രഭ, വി. ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു. മാസങ്ങള്‍ കഴിഞ്ഞിട്ടും താൽക്കാലിക അധ്യാപകർക്ക്​ വേതനം ലഭിച്ചില്ല കുളത്തൂപ്പുഴ: കഴിഞ്ഞ അധ്യയന വര്‍ഷം കിഴക്കന്‍ മേഖലയിലെ വിദ്യാലയങ്ങളില്‍ താൽക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്ത നിരവധി അധ്യാപകര്‍ക്ക് മാര്‍ച്ച് മാസത്തെ വേതനം ഇനിയും ലഭിച്ചില്ലെന്ന്. അഞ്ചല്‍ വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂളുകളില്‍ നിലവില്‍ പ്രഥമാധ്യാപകരില്ലാത്ത സ്കൂളുകളില്‍ കഴിഞ്ഞ അധ്യയന വര്‍ഷം ജോലി നോക്കിയവര്‍ക്കാണ് ഇൗ അവസ്ഥ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.