കുടിവെള്ളപദ്ധതിക്കായി റോഡ് പൊളിച്ചു; നവീകരണം വൈകുന്നു

(ചിത്രം) ഓയൂർ: ഓടനാവട്ടത്തെ വിവിധ പ്രദേശത്തെ റോഡുകൾ ജപ്പാൻ കുടിവെള്ളപദ്ധതിയുടെ ഭാഗമായി പൊളിച്ചു. ഓടനാവട്ടം ജങ്ഷനിൽ പൈപ്പിട്ട ശേഷം റോഡ് നവീകരിച്ചില്ല. റോഡിൻെറ വശത്തെ ടാർ ഓലിച്ച് പോയ നിലയിലാണ്. അശാസ്ത്രീയമായി നിർമിച്ച ഓടയിൽ നിന്നുള്ള വെള്ളം പദ്ധതിയുടെ ഭാഗമായി കുഴിച്ചിടത്തുകൂടി ഒഴുകുന്നത് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കി. കോടികൾ ചെലവഴിച്ച് അടുത്ത കാലത്തായി നിർമിച്ച റോഡുകളാണ് തകർന്നത്. വെളിയം പഞ്ചായത്തിൻെറ വിവിധ പ്രദേശങ്ങളിൽ ജപ്പാൻ കുടിവെള്ളപദ്ധതിയുടെ ഭാഗമായി പൈപ്പിടുന്നതിനായാണ് റോഡുകൾ വലിയ രീതിയിൽ പൊളിച്ചത്. ശക്തമായ മഴയിൽ മണ്ണിനൊപ്പം ടാറും ഒലിച്ചുപോകുകയാണ്. ഇരുച​ക്രവാഹനങ്ങൾ കുഴിയിൽ വീണ് കേട് സംഭവിക്കുന്നത് പതിവാണ്. തകർന്ന ഭാഗത്ത് ടാറിങ് ഉടനെ നടത്തിയില്ലെങ്കിൽ റോഡ്​ പൂർണമായും ഇല്ലാതാവുന്ന അവസ്ഥയാണെന്ന് നാട്ടുകാർ പറഞ്ഞു. അഞ്ചൽ സി.എച്ച്.സിയോട് അവഗണനയെന്ന് അഞ്ചൽ: നിത്യേന നൂറുകണക്കിന് ആളുകൾ ആൻറിജൻ പരിശോധനക്കെത്തുന്ന അഞ്ചൽ സി.എച്ച്.സിയിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു. ഏറെ സമയമെടുത്താണ് ആൻറിജൻ ടെസ്​റ്റ്​ നടത്തുന്നത്. ഈ സമയമത്രയും വെയിലും മഴയുമേറ്റ് ആളുകൾ പുറത്ത് നിൽക്കേണ്ടിവരുന്നു. മുറ്റത്ത് ഫൈബർ കൊണ്ടുള്ള മേൽക്കൂരയുണ്ടെങ്കിലും മഴ പെയ്താൽ ഇവിടെ നിൽക്കുന്നത് ഏറെ പ്രയാസമാണ്. ആശുപത്രിയുടെ സംരക്ഷണച്ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്തധികൃതർ ഇക്കാര്യം ശ്രദ്ധിക്കാറില്ലെന്ന് പറയപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.