ജില്ലയില്‍ മൂന്ന് ലൈഫ് ഭവനസമുച്ചയം കൂടി

കൊല്ലം: സംസ്ഥാന സര്‍ക്കാറിൻെറ സമ്പൂര്‍ണ പാര്‍പ്പിട സമുച്ചയ പദ്ധതിയായ ലൈഫ് മിഷന്‍ മൂന്നാംഘട്ടമായി ഭൂരഹിത ഭവനരഹിതര്‍ക്ക് ജില്ലയില്‍ മൂന്ന് ഭവന സമുച്ചയം കൂടി നിര്‍മിക്കും. കൊല്ലം കോര്‍പറേഷനിലെ മുണ്ടയ്ക്കല്‍, അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ തഴമേല്‍, പടിഞ്ഞാറേകല്ലട ഗ്രാമപഞ്ചായത്തിലെ പുതുശ്ശേരിമുകള്‍ എന്നിവിടങ്ങളിലെ നിര്‍മാണ ഉദ്ഘാടനം 24ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നിർവഹിക്കും. മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിക്കും. പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്തിലെ 319 സൻെറ് സ്ഥലത്ത് 72 ഭവനങ്ങളടങ്ങിയ സമുച്ചയത്തിൻെറ നിര്‍മാണത്തിന്​ അടങ്കല്‍ തുക 954 ലക്ഷം രൂപയാണ്. അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ 154 സൻെറ് സ്ഥലത്ത് 63 ഭവനങ്ങളടങ്ങിയ സമുച്ചയത്തിൻെറ നിര്‍മാണത്തിന്​ അടങ്കല്‍ തുക 849 ലക്ഷവും കോര്‍പറേഷനിലെ 55 സൻെറ് സ്ഥലത്തെ 32 ഭവനങ്ങളടങ്ങിയ സമുച്ചയത്തിന്​ അടങ്കല്‍ തുക 498 ലക്ഷം രൂപയുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.