പൊലീസ് ചമഞ്ഞ് തട്ടിപ്പ്; കൂടുതൽ അന്വേഷണവുമായി പൊലീസ്

അഞ്ചാലുംമൂട്: പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയതിന്​ പിടിയിലായ മധ്യവയസ്‌കൻ കൂടുതൽ തട്ടിപ്പുനടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. കിളികൊല്ലൂര്‍ സ്വദേശി പരമേശ്വരന്‍ ഉണ്ണി(50)ക്കെതിരെയാണ് അന്വേഷണം. കഴിഞ്ഞദിവസം ബൈപാസിലെ കോഴിക്കടയിലെത്തിയ ഇയാൾ മലിനീകരണ സര്‍ട്ടിഫിക്കറ്റില്ലെന്ന പറഞ്ഞ് ഉടമയില്‍ നിന്ന് 500രൂപ വാങ്ങുകയായിരുന്നു. പൊലീസാണെന്ന് പറഞ്ഞായിരുന്നു പരിശോധന. എന്നാല്‍ ഈ സമയം കടയിലെത്തിയ യുവതി ഇയാളെ തിരിച്ചറിയുകയും തട്ടിപ്പ് കൈയോടെ പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് ബൈക്ക് ഉപേക്ഷിച്ച് കടന്ന ഇയാളെ അഞ്ചാലുംമൂട് പൊലീസ് പിടികൂടുകയായിരുന്നു. കൂടുതല്‍ പേരില്‍ നിന്നും ഇത്തരത്തില്‍ പണം തട്ടിയതായി സംശയിക്കുന്നുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്നും അഞ്ചാലുംമൂട് പൊലീസ് പറഞ്ഞു. തൃക്കടവൂരിലും തൃക്കരുവയിലും കോവിഡ് വ്യാപനം അതിവേഗം അഞ്ചാലുംമൂട്: തൃക്കടവൂരിലും തൃക്കരുവയിലും നടത്തിയ ആൻറിജന്‍ പരിശോധനയില്‍ 19 േപര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കുരീപ്പുഴ ആറ്, കടവൂര്‍ ഏഴ്, അഞ്ചാലുംമൂട് മൂന്ന്, തൃക്കരുവ രണ്ട്, നീരാവില്‍ ഒന്ന് എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. കണ്ടെയ്​ൻമൻെറ് സോണായ ഇവിടെ പരിശോധനകള്‍ വർധിപ്പിക്കുമെന്നും നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.