സിവില്‍ സർവിസ് റാങ്ക് ജേതാവ് ആശിഷ്ദാസ് കോവിഡ് പ്രതിരോധമേഖലയില്‍ സജീവം

കുന്നിക്കോട്: . പിറവന്തൂര്‍ പഞ്ചായത്തിലെ എലിക്കാട്ടൂര്‍ ക്വാറൻറീന്‍ സൻെററില്‍ ആശിഷ് ദാസി​ൻെറ നേതൃത്വത്തിലായിരുന്നു അണുനശീകരണപ്രവര്‍ത്തനം നടന്നത്. ആവണീശ്വരം ഫയര്‍ സ്​റ്റേഷനില്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ആശിഷ് ദാസ് സിവിൽ സർവിസ് പരീക്ഷയിൽ 291 റാങ്ക് നേടി മികച്ച വിജയം നേടിയിരുന്നു. അടുത്ത ആഴ്ച പരിശീലനത്തിന് പോകാന്‍ തയാറെടുക്കുന്നതിനിടയിലും കൊവിഡ് പ്രതിരോധത്തില്‍ മുന്‍പന്തിയിലുണ്ട് അശിഷ് ദാസ്. മേയ് മാസം മുതല്‍ എലിക്കാട്ടൂരിലെ ഓഡിറ്റോറിയം ക്വാറൻറീന്‍ സൻെററായിരുന്നു. ഇവിടെയുണ്ടായിരുന്ന വര്‍ക്ക് കോവിഡ് പൊസിറ്റിവായതോടെയാണ് അണുനശീകരണം നടത്തിയത്. ഐ.എ.എസ് എന്ന ആഗ്രഹം രണ്ടാമൂഴത്തിലൂടെയാണ് ആശിഷ് സ്വന്തമാക്കിയത്. മുഖത്തല സൻെറ്​ ജൂഡ് നഗർ ആശിഷ് ഭവനിൽ യേശുദാസിൻെറയും റോസമ്മയും മകനാണ് ആശിഷ്. എട്ട് വര്‍ഷമായി കേരള ഫയര്‍ഫോഴ്സിനൊപ്പമുണ്ട്. സംസ്ഥാന മാപ്പിളപ്പാട്ട് മത്സരം നാളെ തുടങ്ങും കൊല്ലം: കേരള മാപ്പിള കലാസാഹിത്യ സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സംസ്ഥാന ഓൺലൈൻ മാപ്പിളപ്പാട്ട് മത്സരം ശനിയാഴ്ച തുടങ്ങും. ഫിറോസ് ബാബു ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് അബ്​ദുൽ കരീം മുസ്​ലിയാർ അധ്യക്ഷത വഹിക്കും. ജില്ലതലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽപെട്ടവരാണ് മാറ്റുരക്കുന്നത്. മത്സരം തിങ്കളാഴ്ച സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.