യുവതിയുടെ ആത്മഹത്യ; ഡി.ജി.പി റിപ്പോർട്ട് തേടി

കൊട്ടിയം: ഉറപ്പിച്ച വിവാഹത്തിൽനിന്ന് വരൻ പിന്മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി ലോക്​നാഥ്​ ബെഹ്​റ അന്വേഷണ ഉദ്യോഗസ്ഥനോട് റിപ്പോർട്ട് തേടി. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന്​ കാട്ടി മരിച്ച പെൺകുട്ടിയുടെ പിതാവും യൂത്ത് കോൺഗ്രസും നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ കൊട്ടിയം സി.ഐയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഇതുവരെയുള്ള അന്വേഷണം സംബന്ധിച്ച റിേപ്പാർട്ട് ബുധനാഴ്ച ഡി.ജി.പിക്ക്​ നൽകിയതായാണ് വിവരം. വിവാഹത്തിൽനിന്ന് പിന്മാറിയ ഹാരിഷ്​ അറസ്​റ്റിലായതോടെ ഒളിവിൽ കഴിയുന്ന ഇയാളുടെ മാതാവും സഹോദരനും സഹോദരഭാര്യയായ സീരിയൽ നടിയും സെഷൻസ് കോടതിയിൽ കഴിഞ്ഞദിവസം മൂൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഇത് പൊലീസ് റിപ്പോർട്ടിനായി കോടതി മാറ്റിവെച്ചിരിക്കുകയാണ്. ഇവർ കേസിൽ പ്രതിയാണെന്ന കാര്യവും കുറ്റങ്ങൾ സംബന്ധിച്ച വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.