കുഴിവിളക്കരിക്കം നിവാസികള്‍ക്ക് പട്ടയം ലഭിച്ചു

കുളത്തൂപ്പുഴ: പതിറ്റാണ്ടുകളായി താമസിച്ചുവരുന്ന കൈവശഭൂമിക്ക് പട്ടയം തേടിയുള്ള കാത്തിരിപ്പിന്​ വിരാമമായി കുഴിവിളക്കരിക്കം നിവാസികള്‍ക്ക് കഴിഞ്ഞദിവസം പട്ടയംവിതരണം ചെയ്തു. കഴിഞ്ഞദിവസം വൈകീട്ട് നാലിന് കുഴിവിളക്കരിക്കത്ത് സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി കെ. രാജു പ്രദേശത്തെ താമസക്കാരായ 52 കുടുംബങ്ങള്‍ക്കാണ് പട്ടയം കൈമാറിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വീടുവെച്ചുതാമസിക്കാന്‍ സ്വന്തമായി ഭൂമിയില്ലാത്തതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങളാണ് കുഴിവിളക്കരിക്കം വയലിനുസമീപത്തെ ചതുപ്പ് പ്രദേശത്തെ പുറമ്പോക്കില്‍ കുടില്‍കെട്ടി താമസമാക്കിയത്. കാലം കഴിഞ്ഞതോടെ സമീപപ്രദേശങ്ങളില്‍ പട്ടയമില്ലാത്തവര്‍ക്ക് മുഴുവന്‍ പല പ്രാവശ്യങ്ങളിലായി പട്ടയം ലഭിച്ചുവെങ്കിലും ഇക്കൂട്ടരുടെ കാര്യത്തില്‍ യാതൊരു പരിഗണനയും ഉണ്ടായില്ല. തുടര്‍ന്ന് പ്രദേശവാസികള്‍ ആക്​ഷന്‍ കൗണ്‍സില്‍ രൂപവത്​കരിച്ച്​ പ്രതിഷേധം സംഘടിപ്പിക്കുകയും അധികൃതരുടെ മുന്നിൽ വിഷയമെത്തിക്കുകയും ചെയ്തു. മന്ത്രിതല ചര്‍ച്ചയില്‍ പ്രശ്ന പരിഹാരം കണ്ടെത്തുകയും പട്ടയവിതരണം സാധ്യമാക്കുകയുമായിരുന്നുവെന്ന് വനംമന്ത്രി വ്യക്തമാക്കി. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ലൈലാബീവി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രഞ്​ജു സുരേഷ്, ബ്ലോക്ക് പഞ്ചായത്തംഗം രവീന്ദ്രന്‍പിള്ള, പി.ജെ. രാജു, ആര്‍.ഡി.ഒ. ശശികുമാര്‍, തഹസില്‍ദാര്‍ സുരേഷ്കുമാര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുനലൂരുകാര്‍ക്ക് കോന്നി മെഡിക്കല്‍ കോളജിലെത്താന്‍ ബസ് പുനലൂർ: പുതുതായി ആരംഭിച്ച കോന്നി മെഡിക്കല്‍ കോളജിലേക്ക് പുനലൂര്‍ ഡിപ്പോയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസ് ഇന്ന് മുതല്‍ സര്‍വിസ് നടത്തും. മന്ത്രി അഡ്വ.കെ. രാജുവി​ൻെറ നിർദേശാനുസരണമാണ് പുനലൂര്‍ ഡിപ്പോയില്‍ നിന്നും ബസുകള്‍ സര്‍വിസ് ആരംഭിക്കുന്നത്. പുനലൂര്‍ പ്രദേശവാസികള്‍ക്ക് കോന്നി മെഡിക്കല്‍ കോളജിലേക്കുള്ള യാത്ര സുഗമമാക്കുന്നതി​ൻെറ ഭാഗമായാണ് രണ്ട് സര്‍വിസുകള്‍ ആരംഭിക്കുന്നത്. രാവിലെ 6.40 നും വൈകീട്ട് 3.25 നുമാണ് പുനലൂര്‍ നിന്നും സര്‍വിസുകള്‍ നടത്തുന്നത്. കോന്നി മെഡിക്കല്‍ കോളജില്‍ നിന്ന്​ രാവിലെ 8.40 നും വൈകീട്ട് 5.15നുമാണ് സര്‍വിസുകള്‍ ഉള്ളത്. ഓര്‍ഡിനറി ബസ് ചാര്‍ജ് 39 രൂപ മാത്രമായിരിക്കും യാത്രക്കാരില്‍നിന്ന്​ ഈടാക്കുക. തമിഴ്നാട്ടിൽ നിന്നെത്തിയ മത്സ്യം നശിപ്പിച്ചു അഞ്ചൽ: തമിഴ്നാട്ടിൽ നിന്ന്​ കൊണ്ടുവന്ന മത്സ്യം അഞ്ചൽ പൊലീസ് പിടികൂടി നശിപ്പിച്ചു. കഴിഞ്ഞദിവസം പുലർച്ച നാലിന്​ അഞ്ചൽ ആർ.ഒ ജങ്ഷനിൽ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് മത്സ്യം കയറ്റിവന്ന പിക്​അപ് വാൻ പിടികൂടിയത്. വാഹനത്തോടൊപ്പം തമിഴ്നാട് സ്വദേശികളായ ഡ്രൈവർ ഡേവിഡ് (40), സഹായി മുത്തുസ്വാമി (50) എന്നിവ​െരയും കസ്​റ്റഡിയിലെടുത്തു. പാസോ മറ്റ് രേഖകളോ ഇല്ലാതെയാണ് ഇവർ മത്സ്യവുമായെത്തിയത​െത്ര. 35 പെട്ടി മത്സ്യമാണ് പിടിച്ചെടുത്തത്. പൊലീസ് മത്സ്യഫെഡ് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ സംസ്ഥാനത്തിന്​ പുറത്തുനിന്നുള്ള മത്സ്യമായതിനാൽ അവർ സ്വീകരിക്കാൻ കൂട്ടാക്കിയില്ല. തുടർന്ന് പഞ്ചായത്തധികൃതരുടെ നിർദേശത്തെത്തുടർന്ന് മത്സ്യം കുഴിച്ചുമൂടി നശിപ്പിച്ചു. കോവിഡ് കേസ് പ്രകാരം രണ്ടായിരം രൂപ പിഴ ഈടാക്കിയ ശേഷം വാഹനം വിട്ടുകൊടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.