കോവിഡ് പരിശോധനഫലം വൈകുന്നു; പരിശോധനക്ക് വിധേയരാകുന്നവർക്ക് ആശങ്ക

കൊല്ലം: കോവിഡ് പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവർക്കും ലക്ഷണങ്ങളുള്ളവർക്കും നടത്തുന്ന ആർ.ടി.പി.സി.ആർ ടെസ്​റ്റുകളുടെ ഫലം വൈകുന്നു. ഇത് പരിശോധനക്ക് വിധേയമാകുന്നവരിൽ ആശങ്ക സൃഷ്്ടിക്കുന്നു. ലക്ഷണങ്ങളുള്ളവർക്ക് ചികിത്സ വൈകുന്നതിനും ഇത് കാരണമാകുന്നതായി വ്യാപക പരാതി. പരിശോധന ഫലം പോസിറ്റിവാണെങ്കിൽ രണ്ട് ദിവസത്തിനകം അറിയിക്കാമെന്നാണ് െടസ്​റ്റ് നടത്തുന്നവർ വാക്കാൽ നൽകുന്ന അറിയിപ്പ്​. എന്നാൽ, പരിശോധനഫലം രണ്ടും നാലം ദിവസം കഴിഞ്ഞാണ് ഇപ്പോൾ അറിയുന്നത്. നെഗറ്റിവാണെങ്കിൽ അത് അറിയിക്കാനുള്ള സംവിധാനവും ഇല്ല. ഇതുമൂലം ഒരുദിവസം കഴിയുമ്പോൾ തന്നെ ഫലം നെഗറ്റിവാണെന്ന ധാരണയിൽ പരിശോധനക്ക് വിധേയരായവർ പുറത്തിറങ്ങുന്നത് കോവിഡ് വ്യാപനസാധ്യത കൂട്ടുമെന്ന് ആശങ്കയുണ്ട്. മാത്രമല്ല, ലക്ഷണങ്ങളുള്ളവർ നെഗറ്റിവാണെന്ന ധാരണയിൽ മറ്റ് ഡോക്ടർമാരെ സമീപിക്കുന്നതും രോഗവ്യാപന സാധ്യത കൂട്ടും. ജില്ലയിൽ തുടരെ ഇത്തരം പരാതികൾ ഉയരുന്നുണ്ട്. ആൻറിജൻ ടെസ്​റ്റ് നടത്തിയാൽ ആ ദിവസംതന്നെ പരിശോധനഫലം പുറത്തുവരും. എന്നാൽ ആർ.ടി.പി.സി.ആർ ടെസ്​റ്റ് ആലപ്പുഴയിലെയും തിരുവനന്തപുര​െത്തയും ലാബിലേക്ക് അയക്കുന്നതിനാൽ പരിശോധനഫലം വൈകുകയാണ്. പരിശോധനയുടെ എണ്ണം കൂട്ടിയതോടെ ഫലം ലഭിക്കാനുള്ള കാലതാമസം നാലുദിവസം വരെ ആയെന്ന് ഡി.എം.ഒ ഡോ.ആര്‍. ശ്രീലത പറഞ്ഞു. രണ്ടായിരം മുതൽ 3000 സാമ്പിൾവരെ ജില്ലയിൽനിന്ന് അയക്കുന്നുണ്ട്. പരിശോധനക്ക് വിധേയരായവർ ഫലം വരുന്നതുവരെ നിർബന്ധിത ക്വാറൻറീനിൽ തുടരണം. ഇക്കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും അവർ 'മാധ്യമ'ത്തോട് പറഞ്ഞു. ------------------------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.