കെ.പി.സി.സി പുനഃസംഘടന: സമുദായങ്ങളെ പരിഗണിക്കാത്തതിൽ പ്രതിഷേധം

കരുനാഗപ്പള്ളി: കെ.പി.സി.സി പുനഃസംഘടനയില്‍ ജില്ലയിൽ മുസ്‌ലിം, ധീവര സമുദായങ്ങളെ പരിഗണിക്കാത്തതിൽ പ്രതിഷേധം ഉയരുന്നു. പുനഃസംഘടനയില്‍ 10 സെക്രട്ടറിമാരെയാണ്‌ കൊല്ലത്തുനിന്ന്‌ ഉള്‍പ്പെടുത്തിയത്‌. ഇതില്‍ പുരുഷ-വനിതാ പ്രാതിനിധ്യത്തില്‍പോലും മുസ്‌ലിം, ധീവര പ്രാതിനിധ്യം നല്‍കിയില്ല‌. ഓരോ നേതാക്കളുടെയും നോമിനികളായിട്ടാണ്‌ പുതിയ കെ.പി.സി.സി സെക്രട്ടറിമാരുടെ പട്ടികയിൽ ഉള്‍പ്പെടുത്തിയത്‌. ഉമ്മൻ ചാണ്ടിയുടെ നോമിനികളായി പി. ജര്‍മിയാസ്‌, സൈമണ്‍ അലക്‌സ്‌, തൊടിയൂര്‍ രാമചന്ദ്രൻ എന്നിവരും കെ.സി. വേണുഗോപാല്‍ എം.പിയുടെ നോമിനിയായി ആര്‍. രാജശേഖരൻ, രമേശ്‌ ചെന്നിത്തലയ​ുടെ നോമിനിയായി യു.ഡി.എഫ്‌ ജില്ല ചെയര്‍മാന്‍ കെ.സി. രാജ​ൻെറ ഭാര്യ എല്‍.കെ. ശ്രീദേവി, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്ര​ൻെറ നോമിനിയായി ബിന്ദുജയൻ, വി.എം. സുധീര​ൻെറ നോമിനിയായി സൂരജ്‌ രവി, കൊടിക്കുന്നില്‍ സുരേഷ്‌ എം.പിയുടെ നോമിനിയായി ശശിധരൻ, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ നോമിനിയായി നടുംകുന്നില്‍ വിജയൻ, മുന്‍ കെ.പി.സി.സി പ്രസിഡൻറ് സി.വി. പത്മരാജ​ൻെറ നോമിനിയായി ബേബിസണ്ണുമാണ്‌ ഭാരവാഹികള്‍. മിക്ക നേതാക്കളും അവരവരുടെ സമുദായംഗങ്ങളെ മാത്രം ഭാരവാഹികളായി നോമിനേറ്റ്‌ ചെയ്‌തു. ജില്ലയിൽ ജനസംഖ്യാനുപാതികമായി മുന്‍പന്തിയിലും യു.ഡി.എഫിൻെറ പരമ്പരാഗതമായ വോട്ടിങ് ബാങ്കുമാണ്‌ മുസ്‌ലിം ജനവിഭാഗം. കരുനാഗപ്പള്ളി, ഇരവിപുരം, പുനലൂര്‍, കുന്നത്തൂര്‍, കൊട്ടാരക്കര തുടങ്ങിയ മേഖലകളില്‍ കോണ്‍ഗ്രസിന്‌ ഗുണകരമാകുന്നതല്ല ഇപ്പോഴത്തെ പുനഃസംഘടനയെന്ന്​ പാർട്ടി കേന്ദ്രങ്ങൾതന്നെ ചൂണ്ടിക്കാട്ടുന്നു. കെ.എസ്‌.യു, യൂത്ത്‌ കോണ്‍ഗ്രസ്‌ എന്നിവയില​ൂടെ കടന്നുവന്നവരെ പരിഗണിക്കാതെ നേതാക്കളുടെ താല്‍പര്യവും അവരുടെ സമുദായ പരിഗണയും മാനദണ്ഡമാക്കി യോഗ്യതയില്ലാത്തവരെപോലും തിരുകിക്കയറ്റിയെന്ന ആരോണപമാണ്​ ഉയരുന്നത്​. പരാതി പരിഹാര അദാലത് കൊല്ലം: കലക്ടറുടെ കുന്നത്തൂര്‍ താലൂക്കിലെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത് ഒക്‌ടോബര്‍ 22ന് രാവിലെ 11ന് നടക്കും. കുന്നത്തൂര്‍ താലൂക്ക് പരിധിയിലുള്ളവര്‍ നെടിയവിള, ഐ.സി.എസ് വേങ്ങ, ചക്കുവള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളിലെ അക്ഷയകേന്ദ്രങ്ങളില്‍ പരാതികള്‍ രജിസ്​റ്റര്‍ ചെയ്യാം. പഠനമുറി പണിയാന്‍ ധനസഹായം കൊല്ലം: പട്ടികജാതി വിഭാഗത്തിൽപെട്ട എട്ടുമുതല്‍ പ്ലസ് ടു ക്ലാസുകളിലെ കുട്ടികള്‍ക്ക് പഠനമുറി നിര്‍മാണ ധനസഹായം നല്‍കും. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, സ്‌കൂള്‍ മേലധികാരിയില്‍നിന്നുള്ള സാക്ഷ്യപത്രം സഹിതം അപേക്ഷ 25നകം കൊല്ലം കോര്‍പറേഷനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി വികസന ഓഫിസില്‍ നല്‍കണം. ഫോണ്‍: 8547630023.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.