ഇ-ഓഫിസ് സംവിധാനം കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കണം - ജില്ല കലക്ടര്‍

കൊല്ലം: ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളിൽ ഇ-ഓഫിസ് സംവിധാനം കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കണമെന്ന് ജില്ല കലക്ടര്‍ ബി. അബ്്ദുല്‍ നാസര്‍ നിര്‍ദേശിച്ചു. വകുപ്പുതല ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ക്വാറൻറീനില്‍ പോകേണ്ട സ്ഥിതി സംജാതമായിട്ടുണ്ടെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിശ്ചലമാകുന്ന അവസ്ഥക്ക് ഇടകൊടുക്കാതെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കലക്ടര്‍ പറഞ്ഞു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വിഡിയോ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഓഫിസുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കണം. ഏറ്റവും കുറവ് ഉദ്യോഗസ്ഥരെ മാത്രം ഡ്യൂട്ടിയില്‍ ഉള്‍പ്പെടുത്തിയുള്ള ക്രമീകരണം ഒരുക്കണമെന്നും സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നും കലക്ടര്‍ പറഞ്ഞു. ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് കൈയുറകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങള്‍ നിര്‍ബന്ധമാക്കാനും നിര്‍ദേശമുണ്ട്. പാരിപ്പള്ളി മെഡിക്കല്‍ കോളജ്, ജില്ല ആശുപത്രി എന്നിവിടങ്ങളില്‍ അടിയന്തരമായി കൂടുതല്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ തീരുമാനമായി. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര പൊതുഗതാഗത സേവനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആർ.ടി.ഒക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. അഴീക്കല്‍ ഹാര്‍ബര്‍ അടക്കേണ്ടി വന്ന സാഹചര്യത്തില്‍ കാലാവസ്ഥമുന്നറിയിപ്പ്, കോവിഡ് എന്നിവയുമായി ബന്ധപ്പെട്ട് തീരദേശമേഖലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. നഗരത്തില്‍ 16 കേന്ദ്രങ്ങളിലായി നടന്ന നീറ്റ് പരീക്ഷ തിരക്ക് ഒഴിവാക്കി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ സാധിച്ചതായി ജില്ല പൊലീസ് മേധാവി ടി. നാരായണന്‍ അറിയിച്ചു. യുവതിയുടെ ആത്മഹത്യ: യുവാവിൻെറ ബന്ധുക്കളെ കണ്ടെത്താൻ അന്വേഷണം കൊട്ടിയം: നിശ്ചയിച്ച വിവാഹത്തിൽനിന്ന് വരൻ പിന്മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ റിമാൻഡിലായ കൊല്ലൂർവിള പള്ളിമുക്ക് ഇക്ബാൽനഗർ സ്വദേശി ഹാരീഷിൻെറ മാതാപിതാക്കൾ ഉൾപ്പടെയുള്ളവരെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞദിവസം ഇവർ ആദിച്ചനല്ലൂരിലുള്ള ബന്ധുവീട്ടിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് അന്വേഷണസംഘം അവിടെയെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അറസ്​റ്റ് ഭയന്ന് ഇവർ ഒളിവിൽ പോയതാകാമെന്നാണ് പൊലീസ് കരുതുന്നത്. അടുത്തദിവസം ഇവർ കോടതിയിൽ മുൻകൂർ ജാമ്യം തേടിയേക്കാമെന്ന നിഗമനത്തിൻെറ അടിസ്ഥാനത്തിൽ കോടതിയിൽ നിന്ന് നോട്ടീസ് ലഭിച്ചാൽ കോടതിയെ ധരിപ്പിക്കേണ്ട കാര്യങ്ങളെക്കുറിച്ചും നൽകേണ്ട റിപ്പോർട്ടിനെക്കുറിച്ചും അന്വേഷണ സംഘം തീരുമാനം എടുത്തിട്ടുണ്ട്. കേസിൽ പ്രതിയാക്കാനിടയുള്ള ഇവരുടെ ബന്ധുവായ സീരിയൽ നടിയെ ആദ്യം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇക്കഴിഞ്ഞ മൂന്നിനാണ് കൊട്ടിയം കൊട്ടുമ്പുറത്ത് വാടകക്ക് താമസിച്ചിരുന്ന യുവതിയെ തൂങ്ങിമരിച്ച നിലയിൽ കാണ്ടെത്തിയത്. സംഭവത്തിൽ യുവാവിൻെറ ബന്ധുക്കൾക്കും പങ്കുണ്ടെന്നാണ്​ യുവതിയുടെ മാതാപിതാക്കളുടെ ആരോപണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.