കെ.പി.സി.സിക്ക് ജില്ലയിൽനിന്ന് ഒമ്പത് സെക്രട്ടറിമാർ

കൊല്ലം: കെ.പി.സി.സിയിലേക്ക് ജില്ലയിൽനിന്ന് ഒമ്പത് സെക്രട്ടറിമാർ കൂടി. തുടർ ഭാരവാഹിപ്പട്ടികയിലാണ് കൂടുതൽപേരെ ഉൾപ്പെടുത്തിയത്. എട്ടുപേരെ നിർവാഹക സമിതിയിലേക്കും നാമനിർദേശംചെയ്തു. തൊടിയൂർ രാമചന്ദ്രൻ, ആർ. രാജശേഖരൻ, എൽ.കെ. ശ്രീദേവി, ബിന്ദു ജയൻ, സൂരജ് രവി, സൈമൺ അലക്സ്, പി. ജെർമിയാസ്, ബേബിസൺ, നടുക്കുന്നിൽ വിജയൻ എന്നിവരാണ് ജില്ലയിൽനിന്നുള്ള കെ.പി.സി.സി സെക്രട്ടറിമാർ. ഭാരതീപുരം ശശി, പ്രതാപവർമ തമ്പാൻ, പുനലൂർ മധു, പി.ആർ. പ്രതാപചന്ദ്രൻ, കൃഷ്ണൻകുട്ടി നായർ, കെ.ജി. രവി, എം. അൻസാർ, പി.കെ. രവി എന്നിവരെ നിർവാഹകസമിതിയിൽ ഉൾപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.