മന്ത്രി ജലീലിെൻറ സുരക്ഷ ഉറപ്പാക്കി ജില്ല പൊലീസ്

മന്ത്രി ജലീലിൻെറ സുരക്ഷ ഉറപ്പാക്കി ജില്ല പൊലീസ് കൊല്ലം: വളാഞ്ചേരിയിലെ വീട്ടിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട മന്ത്രി കെ.ടി. ജലീലിൻെറ വാഹനവ്യൂഹം കടന്ന് പോകുന്നതിനാൽ ബൈപാസിൽ സുരക്ഷ ശക്തമാക്കി. മന്ത്രിയുടെ വാഹനവ്യൂഹം കടന്ന് പോകുന്ന വഴിയിൽ കോൺഗ്രസ്-ബി.ജെപി പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടാകുമെന്ന റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയത്. ആൽത്തറമൂട് മുതൽ കാവനാട് വരെ അധികമായി പൊലീസിനെ വിന്യസിച്ചു. ബൈപാസിലെ മന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരേ കടുത്ത പ്രതിഷേധമുണ്ടാകുമെന്നാണ് പൊലീസിന് ലഭിച്ച റിപ്പോർട്ട്. വാഹനവ്യൂഹം കടന്നുവരുന്ന സമയത്ത് ബൈപാസിലൂടെയുള്ള ഗതാഗതം തടഞ്ഞ് മന്ത്രിയെ കടത്തിവിടുമെന്ന് പൊലീസ് അറിയിച്ചു. കാവനാട്, ഒറ്റക്കൽ, കല്ലുംതാഴം, അയത്തിൽ, മേവറം എന്നിവിടങ്ങളിൽ പ്രതിഷേധ സാധ്യത കൂടുതലുള്ളതിനാൽ ഇവിടങ്ങളിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.