എം.എൽ.എക്കെതിരെ പ്രതിഷേധിച്ചു

ശാസ്താംകേട്ട: നിയമസഭയിൽ അവിശ്വാസപ്രമേയ ചർച്ചയിൽ വഴിവിട്ട് വിഷയം മാറ്റി കോൺഗ്രസിനെ അധിക്ഷേപിച്ച കോവൂർ കുഞ്ഞുമോൻ എം.എൽ.എയെ മൈനാഗപ്പള്ളിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞ് പ്രതിഷേധിച്ചു. എം.എൽ.എ പങ്കെടുക്കുന്ന പൊതുപരിപാടികൾ കോൺഗ്രസ് ബഹിഷ്​കരിക്കുമെന്നും 19ന് രാവിലെ 10ന് എം.എൽ.എയുടെ ഓഫിസിലേക്ക് പ്രതിഷേധമാർച്ച് നടത്തുമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി വൈ. ഷാജഹാൻ അറിയിച്ചു. ആർ.വൈ.എഫ്​ പ്രതിഷേധിച്ചു (ചിത്രം) ശാസ്താംകോട്ട: മന്ത്രി കെ.ടി. ജലീലി​ൻെറ രാജി ആവശ്യപ്പെട്ട് ആർ.വൈ.എഫ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവിൽ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി. കേന്ദ്ര കമ്മിറ്റി അംഗം ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു. സുഭാഷ് എസ്. കല്ലട, ഷാലി കല്ലട, ഷിബു ചിറക്കട, പ്രദീപ് കുന്നത്തൂർ, ജോസ് തരകൻ, ജിജോ ജോസഫ്, വിഷ്ണു സുരേന്ദ്രൻ, അനിൽകുമാർ, ഷെഫീഖ് മൈനാഗപ്പള്ളി, ബാലു പുത്തൂർ, അമ്പാടി, ഡാനി എന്നിവർ നേതൃത്വം നൽകി. ദേശീയപാത ഉപരോധിച്ചു കരുനാഗപ്പള്ളി: മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട്​ യൂത്ത്കോൺഗ്രസ് കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ്​ ഇർഷാദ് ബഷീർ, സുധീഷ്, ജയ്ഹരി, ഷഹനാസ്, ഉല്ലാസ്, എ.എ. അസിസ്, വിപിൻ, റഫീഖ്, പ്രശാന്ത് കണ്ണമ്പള്ളി, ആർ.എസ്. കിരൺ, സിംലാൽ, വിഷ്ണുദേവ് വിധ, അയ്യപ്പൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.