അംഗൻവാടി കെട്ടിടോദ്ഘാടനം

ഓച്ചിറ: തഴവ കുതിരപ്പന്തി ഒന്നാം വാർഡിൽ നിർമിച്ച വല്യയ്യത്ത് കെ. വാസുദേവൻ സ്മാരക അംഗൻവാടി കെട്ടിടം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എസ്. ശ്രീലത അധ്യക്ഷത വഹിച്ചു. വല്യത്ത് കെ. വാസുദേവ​ൻെറ സ്മരണക്കായി ഭാര്യ പി.കെ. ചന്ദ്രമതിയാണ് ഭൂമി സൗജന്യമായി നൽകിയത്. പി.കെ. ചന്ദ്രമതിയെ എം.പി ആദരിച്ചു. 15 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. ജില്ല പഞ്ചായത്ത് അംഗം അനിൽ എസ്. കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു പാഞ്ചജന്യം, പഞ്ചായത്ത് അംഗങ്ങളായ സലിം അമ്പീത്തറ, ആർ. അമ്പിളിക്കുട്ടൻ, തഴവ ബിജു, പാവുമ്പ സുനിൽ, സി.പി.എം ലോക്കൽ സെക്രട്ടറി ഡി. എബ്രഹാം, പി. ശിവപ്രസാദ്, മീരാഭായി, ലതിക തുടങ്ങിയവർ സംസാരിച്ചു. കാപ്​ഷൻ Anganavadi ഫോട്ടോ : കുതിരപ്പന്തിയിൽ പുതുതായി നിർമിച്ച അംഗൻവാടി കെട്ടിടം എ.എം. ആരിഫ് എം.പി നിർവഹിക്കുന്നു ഡിജിറ്റൽ എക്സ്റേ, ഇ.സി.ജി യൂനിറ്റ് ഉദ്ഘാടനം ഓച്ചിറ: ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് 18 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച ആധുനിക എക്സ്റേ ആൻഡ് ഇ.സി.ജി യൂനിറ്റ് ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓച്ചിറ, കെ.എസ്.പുരം, ക്ലാപ്പന, തഴവ, പഞ്ചായത്ത് നിവാസികൾക്കും ആലപ്പുഴ ജില്ലയിലെ വള്ളികുന്നം, കൃഷ്ണപുരം, ദേവികുളങ്ങര പഞ്ചായത്തുകളിലെ ജനങ്ങൾക്കും ഏറെ പ്രയോജനപ്രദമാണന്ന് എം.എൽ.എ പറഞ്ഞു. മെഡിക്കൽ ഓഫിസർ ഡോ. ഡി. സുനിൽകുമാർ യൂനിറ്റുകളുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. മജീദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീദേവി മോഹൻ, സ്ഥിരംസമിതി അധ്യക്ഷ ബി. സുധർമ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ. കൃഷ്ണകുമാർ, ശ്രീദേവി ചെറുതിട്ട, ജയശ്രി, ഹെൽത്ത് സൂപ്പർവൈസർ ഗോപിനാഥ്, ഹെൽത്ത് ഇൻസ്പെക്ടർ പി.സി. മധുകുമാർ, മിനിമോൾ, അനിതാദേവി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.