കാർ വാടകക്കെടുത്ത് പണയം വെച്ച് തട്ടിപ്പ്; പ്രതി പിടിയിൽ

ഓയൂർ: ആഡംബര കാർ വാടകക്കെടുത്ത് പണയം ​െവച്ച് തട്ടിപ്പ് നടത്തിയ പ്രതി അറസ്​റ്റിലായി. ചെറിയ വെളിനല്ലൂർ വട്ടപ്പാറ സുബൈർ മൻസിലിൽ തൻസീർ (33) ആണ് പൂയപ്പള്ളി പൊലീസി​ൻെറ പിടിയിലായത്​. ഇയാൾ നിലവിൽ ആറ്​ കാറുകളാണ് ഇത്തരത്തിൽ പണയം ​െവച്ച് തട്ടിപ്പ് നടത്തിയത്. കൊട്ടാരക്കര പരിധിയിൽ പ്രതിക്കെതിരെ ആറ്​ കേസുകളുണ്ട്​. കേരളത്തി​ൻെറ വിവിധ പ്രദേശങ്ങളിൽ കാർ വാടകക്കെടുത്ത് ഇയാൾ തട്ടിപ്പ് നടത്തിവരുകയായിരുന്നു. കോഴിക്കോട്​, ബീമാപള്ളി എന്നിവിടങ്ങളിലെ തട്ടിപ്പ് സംഘവുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് സി.ഐ വിനോദ് ചന്ദ്രശേഖരൻ പറഞ്ഞു. പൊലീസ് ഇയാളെ ചോദ്യം ചെയ്തുവരുകയാണ്. റൂറൽ എസ്.പി ഹരിശങ്കറി​ൻെറ നിർദേശപ്രകാരം എസ്.ഐ രാജൻബാബു, എസ്.സി.പി.ഒമാരായ ഹരികുമാർ, അനീഷ്, ലിജു വർഗീസ്, ഡബ്ലു.സി.പി.ഒ ജുമൈല എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ആർ.ടി ഓഫിസ് ഉദ്ഘാടനം15ന് ചടയമംഗലം: ചടയമംഗലം നിയോജക മണ്ഡലത്തിൽ ആരംഭിക്കുന്ന ആർ.ടി ഓഫിസ് 15ന് രാവിലെ 10ന് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം െചയ്യും. പഞ്ചായത്ത് ഓഫിസ് േഷാപ്പിങ്​ േകാപ്ലക്​സ്​ ഒന്നാം നിലയിലാണ് ഓഫിസ് പ്രവർത്തനത്തിന് സജ്ജമായിരിക്കുന്നത്. 11ന് നടക്കുന്ന സംഘാടകസമിതി േയാഗത്തിനുശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ്​ പി. രാധാകൃഷ്ണൻനായർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.