ഭീതിയായി രോഗക്കുതിപ്പ്; ആശ്വാസമായി രോഗമുക്തി

കൊല്ലം: ജില്ലക്ക് ആശങ്കയായി കോവിഡ് രോഗക്കുതിപ്പ്. ബുധനാഴ്ച 362 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 348 പേർക്കും സമ്പർക്കപ്പകർച്ചയിലൂടെയാണ് രോഗമുണ്ടായത്. നാല് ആരോഗ്യ പ്രവർത്തകരും രോഗം സ്ഥിരീകരിച്ചതിൽ ഉൾപ്പെടും. അതേസമയം, 323 പേർ രോഗമുക്തരായത് ആശ്വാസകരമാണ്. മയ്യനാട് പുല്ലിച്ചിറ സ്വദേശി, കൊല്ലം കോർപറേഷൻ രാമൻകുളങ്ങര മൂലങ്കര ലക്ഷംവീട് സ്വദേശി, ഇട്ടിവ ചുണ്ട സ്വദേശി, ചവറയിലെത്തിയ ബിഹാർ സ്വദേശി, മാലിഭാഗം നിവാസികളായ ആറ് ഇതര സംസ്ഥാനക്കാർ എന്നിവർ കേരളത്തിന് പുറത്തുനിന്നെത്തി രോഗബാധിതരായി. കൊല്ലം കോർപറേഷൻ പരിധിയിലാണ് ഏറ്റവുംകൂടുതൽ രോഗബാധ. നീരാവിൽ, തിരുമുല്ലാവാരം, ശക്തികുളങ്ങര, അയത്തിൽ, ഇരവിപുരം, ഉളിയകോവിൽ, കരിക്കോട്, കാവനാട്, തങ്കശ്ശേരി, മുണ്ടക്കൽ, മുളങ്കാടകം തുടങ്ങിയവയാണ് കോർപറേഷൻ പരിധിയിലെ രോഗവ്യാപന പ്രദേശങ്ങൾ. കൊല്ലം കോർപറേഷൻ (75), ചവറ (14), തൃക്കരുവ (17), പെരിനാട് (17), ശൂരനാട് (16), മൈനാഗപ്പള്ളി (16), കുലശേഖരപുരം (12), ചെറിയഴീക്കൽ (15), േതവലക്കര (11), തൊടിയൂർ (27), ആലപ്പാട് അഴീക്കൽ (നാല്), വെള്ളാനതുരുത്ത് (രണ്ട്), ഇടമുളക്കൽ ഒഴുകുപാറക്കൽ (നാല്), ഇളമ്പന്നൂർ (മൂന്ന്), ഉമ്മന്നൂർ (മൂന്ന്), കരുനാഗപ്പള്ളി (നാല്), കല്ലുവാതുക്കൽ (മൂന്ന്), കുളക്കട (നാല്), കുളത്തൂപ്പുഴ (ആറ്), കൊട്ടാരക്കര (നാല്), ചാത്തന്നൂർ(ആറ്), ചിതറ (ഏഴ്), തഴവ (ഏഴ്), തൃക്കോവിൽവട്ടം (ഏഴ്), തെന്മല (അഞ്ച്), നടുവത്തൂർ (നാല്), പത്തനംതിട്ട കടമ്പനാട് (നാല്), മയ്യനാട് (ആറ്), മേലില (നാല്), വെളിയം (എട്ട്), ശാസ്താംകോട്ട (ആറ്) എന്നീ പ്രദേശങ്ങളിലുള്ളവരാണ് രോഗബാധിതരിൽ ഏറെയും. ജില്ല ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരായ കോട്ടയം വൈക്കം സ്വദേശിനി, തിരുവനന്തപുരം സ്വദേശിനി, ആദിച്ചനല്ലൂർ കൊട്ടിയം എസ്.എൻ.പി.ടി ജങ്ഷൻ സ്വദേശി, കൊല്ലം കോർപറേഷൻ കാവനാട് കന്നിമേൽചേരി സ്വദേശിനി എന്നിവർക്കും രോഗബാധയുണ്ടായി. ജില്ലയിൽ ഏറ്റവും ഉ‍യർന്ന രോഗനിരക്കാണ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.