മൺറോതുരുത്ത്​ പഞ്ചായത്ത്​ ഡിജിറ്റൽ ഗ്രാമമായി

കൊല്ലം: മൺറോതുരുത്ത്​ പഞ്ചായത്ത് നടപ്പാക്കിയ ​െഎ.പി.എം.എസ്​ (ഇൻറലിജൻറ്​ ​േപ്രാപ്പർട്ടി മാനേജ്​മൻെറ്​ സിസ്​റ്റം) പദ്ധതി പഞ്ചായത്ത്‌ പ്രസിഡൻറ്​ ബിനുകരുണാകരൻ പ്രസ്​ ക്ലബിൽ നടന്ന ചടങ്ങിൽ നാടിനു സമർപ്പിച്ചു. പഞ്ചായത്തിലെ മുഴുവൻ ആസ്തികളും ജിയോടാഗ് ചെയ്യുകയും സൂക്ഷ്മതല ഭൂവിനിയോഗ വിവരങ്ങൾ ശേഖരിക്കുകയും അവ വിരൽത്തുമ്പിൽ ലഭ്യമാകും വിധം വെബ്പോർട്ടലിൽ ക്രോഡീകരിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. ഉൗരാളുങ്കൽ ലേബർ കോൺട്രാക്​റ്റ്​ സൊസൈറ്റിക്കാണ്​ ചുമതല​. ഡ്രോൺ മാപ്പിങ്​, ഡി.ജി.പി.എസ് തുടങ്ങിയ സ​ാേങ്കതിക വിദ്യയിലൂടെ പഞ്ചായത്തിലെ വിവരങ്ങൾ വെബ്​​പോർട്ടലിൽ ശേഖരിക്കുകയും അത്​ അവശ്യാനുസരണം വിശകലനത്തിന്​ വിധേയമാക്കുകയും ചെയ്യും. ഇതോടെ ഉദ്യോഗസ്​ഥരുടെ ജോലിഭാരം കുറയുമെന്നാണ്​ പ്രതീക്ഷ. പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാനും ആധുനിക വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ വികസനങ്ങൾ ആസൂത്രണം ചെയ്യാനും ജനങ്ങൾക്ക്​ മികച്ച സേവനം പെ​െട്ടന്ന് ലഭ്യമാക്കാനും ഈ പദ്ധതി വഴി സാധ്യമാകും. വൈസ്​ പ്രസിഡൻറ്​ മഞ്​ജു, സെക്രട്ടറി ജോസഫ്​ എന്നിവരും പ​െങ്കടുത്തു. കോർപറേഷനിലെ അഴിമതി അവസാനിപ്പിക്കണം -ബിന്ദുകൃഷ്​ണ കൊല്ലം: കൊല്ല​ം കോർപറേഷനിലെ അഴിമതി അവസാനിപ്പിക്കണമെന്ന്​ ഡി.സി.സി പ്രസിഡൻറ്​ ബിന്ദുകൃഷ്​ണ. തദ്ദേശ തെരഞ്ഞെടുപ്പിനു ധിറുതിപിടിച്ച്​ നടപ്പാക്കുന്ന പദ്ധതികൾ കമീഷൻ ​ൈകപ്പറ്റാനാണെന്ന്​ അവർ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. എം.എൽ.എ ഫണ്ടിൽനിന്ന്​, പണം മുടക്കി സ്​ഥാപിച്ച ആശ്രാമത്തെ തെരുവുവിളക്കുകൾ സ്​ഥാപിച്ച്​ ഒരാഴ്​ച പിന്നിട്ടപ്പോൾ തന്നെ അണഞ്ഞത്,​ നിലവാരം കുറഞ്ഞ സാധനങ്ങൾ ഉപയോഗിച്ചതുമൂലമാണ്​. എം.എൽ.എയുടെ മൈതാനം നവീകരണം നടന്നു കഴിയു​േമ്പാൾ അവിടം കോൺക്രീറ്റ്​ കാടായി മാറും. മൈതാനത്തി​ൻെറ സ്വാഭാവികതക്ക്​ തടസ്സം വരുത്തുന്ന പ്രവർത്തനങ്ങളിൽനിന്ന്​ എം.എൽ.എ പിന്തിരിയണമെന്നും അവർ ആവശ്യപ്പെട്ടു. ഡി.സി.സി ഭാരവാഹികളായ എസ്​. വിപിന ചന്ദ്രൻ, എൻ. ഉണ്ണികൃഷ്​ണൻ എന്നിവരും പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.