പുനലൂർ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു

പുനലൂർ: താലൂക്ക് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിന് പുതിയ കെട്ടിടസമുച്ചയം മന്ത്രി കെ.കെ. ശൈലജ വിഡിയോ കോൺഫറൻസിലൂടെ നാടിന് സമർപ്പിച്ചു. ജില്ലയുടെ കിഴക്കൻ മലയോര മേഖല ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് പുനലൂർ താലൂക്ക് ആശുപത്രിയെയാണ്. അതുകൊണ്ടു തന്നെ അടിയന്തര പരിചരണം ആവശ്യമായി വരുന്നവർക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ അത്യാഹിതവിഭാഗത്തി​ൻെറ പ്രവർത്തനം സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. അത്യാഹിത വിഭാഗ കെട്ടിട സമുച്ചയത്തി​ൻെറ ശിലാഫലകം മന്ത്രി കെ. രാജു അനാച്ഛാദനം ചെയ്തു. പുനലൂരിലെ വികസനങ്ങളിൽ കക്ഷി രാഷ്​ട്രീയ ഭേദ​െമന്യേ മാതൃകാ പ്രവർത്തനങ്ങളാണ് നടത്തിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പി​ൻെറ പദ്ധതി വിഹിതത്തിൽനിന്ന്​ നാലു കോടി ചെലവഴിച്ചാണ് നാലു നില കെട്ടിടം നിർമിച്ചത്. ഐ.പി വിഭാഗം, എക്സ് റേ റൂം, അൾട്രാസൗണ്ട് വിഭാഗം, റിസപ്ഷൻ, മിനി ഓപറേഷൻ തിയറ്റർ, മേജർ ഓപറേഷൻ തിയറ്റർ, എമർജൻസി ഐ.സി.യു, നിരീക്ഷണ മുറി തുടങ്ങിയ ആധുനിക സൗകര്യങ്ങളോടുകൂടിയാണ് കെട്ടിടം. ആരോഗ്യ വകുപ്പിൽനിന്ന് ലഭിച്ച 31 ലക്ഷം രൂപയുടെ ഓക്സിജൻ വിതരണ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. പുനലൂർ നഗരസഭ ചെയർമാൻ കെ.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷ, നഗരസഭ വൈസ് ചെയർപേഴ്സൺ സബീന സുധീർ, ആരോഗ്യ സമിതി അധ്യക്ഷൻ സുഭാഷ് ജി.നാഥ് എന്നിവർ പങ്കെടുത്തു. 'ആഘോഷങ്ങൾ ഇന്നലെ, ഇന്ന്' സൗഹൃദ സംഗമം അഞ്ചൽ: 'ആഘോഷങ്ങൾ ഇന്നലെ, ഇന്ന്' തലക്കെട്ടിൽ ജമാഅത്തെ ഇസ്​ലാമി വനിതാ വിഭാഗം അഞ്ചൽ ഏരിയ ഓൺലൈനിൽ സംഘടിപ്പിച്ച സൗഹൃദ സംഗമം അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രഞ്ജു സുരേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ കൺവീനർ ഹലീമാബീവി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം സനീറാ ബീവി മുഖ്യ പ്രഭാഷണം നടത്തി. പുനലൂർ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സബീന സുധീർ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്തംഗം സജീന ഷിബു, അലയമൺ പഞ്ചായത്തംഗം ആനി ജോയ്, അലയമൺ പഞ്ചായത്ത് മുൻ പ്രസിഡൻറ് ജുമൈലത്ത് ഷാജഹാൻ, ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക സീനത്ത് സജിത്ത്, പുത്തയം ഓൾസെയിൻറ്​സ് എച്ച്.എസ് അധ്യാപിക സുൽഫത്ത്, ഗവേഷക വിദ്യാർഥിനി സഫ്ന സൈഫ്, ഓമന മുരളി, ഷൈലജ, ജസി, സുബൈദ എന്നിവർ പങ്കെടുത്തു. ഏരിയ സമിതിയംഗം അസീമാബീഗം സ്വാഗതവും കണ്ണങ്കോട് യൂനിറ്റ് അംഗം സുൽഫത്ത് പ്രാർഥനാ ഗാനവും നിർവഹിച്ചു. സൽമ സുൽത്താന, ഐഷ നാസർ, ഹിന നസ്റിൻ എന്നിവർ ഗാനം ആലപിച്ചു. ജി.ഐ.ഒ ഏരിയ പ്രസിഡൻറ്​ ഹസ്ന സമാപനവും ഏരിയ സമിതിയംഗം ജമീലാബീവി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.