അഞ്ചാലുംമൂട് ഗവ.എച്ച്.എസ്.എസ് ഹൈടെക് സ്​കൂൾ കെട്ടിടം ഉദ്ഘാടനം ഇന്ന്

അഞ്ചാലുംമൂട്: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈടെക് കെട്ടിടത്തിൻെറ ഉദ്ഘാടനം ബുധനാഴ്ച നടക്കും. രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്​ഘാടനം നിർവഹിക്കും. വിശ്രമമില്ലാതെ ഡ്യൂട്ടി; പൊലീസ് സേനക്കുള്ളിൽ അതൃപ്തി കൊല്ലം: കോവിഡ് ഡ്യൂട്ടി കഴിഞ്ഞെത്തുന്ന ഉദ്യോഗസ്ഥർക്ക് വിശ്രമിക്കാനുള്ള അവസരം നൽകാതെ വീണ്ടും ഡ്യൂട്ടിക്കയക്കുന്നത് പൊലീസ് സേനാംഗങ്ങൾക്കിടയിൽ അതൃപ്തിക്ക് കാരണമാക്കുന്നു. കൊല്ലം സിറ്റിയിലാണ് ഉദ്യോഗസ്ഥർക്ക് വിശ്രമമില്ലാതെ ഡ്യൂട്ടി ചെയ്യേണ്ടിവരുന്നത്. ഒപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്​ കോവിഡ് ബാധിച്ചിട്ടും പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ ക്വാറൻറീനിൽ അയച്ചില്ല. അവർ ജോലി നോക്കിയ സ്ഥലത്തേക്ക് മടക്കി അയച്ച് അടുത്തദിവസം തന്നെ ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകി. ഇങ്ങനെ മടക്കി അയച്ചവർക്ക് പനി ബാധിച്ചതായും വിവരമുണ്ട്. സ്പെഷൽ യൂനിറ്റുകളിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ അഞ്ചുമാസമായി തുടർച്ചയായി കോവിഡ് ഡ്യൂട്ടി നോക്കി വരികയാണ്. ശക്തികുളങ്ങര ഹാർബറിൽ ഡ്യൂട്ടി നോക്കിയിരുന്ന പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചിട്ടും ഇയാളുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥരെയും ക്വാറൻറീനിൽ അയച്ചില്ല. കോവിഡ് ബാധിച്ചിട്ടുണ്ടോ എന്ന പരിശോധനകൾക്കുപോലും ഇവരെ അയച്ചില്ലെന്ന പരാതിയും സേനാംഗങ്ങൾക്കിടയിലുണ്ട്. കൊല്ലം സിറ്റിയിൽ മാത്രമാണ് ഇത്തരം നടപടികളുള്ളതെന്നാണ് പറയുന്നത്. നടപടികൾ ഭയന്ന് പലരും ഇത്തരം കാര്യങ്ങൾ പുറത്തുപറയാറില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.