'സേഫ് കേരള' പേരിൽ മാത്രം; ഇവിടെ കാര്യങ്ങൾ അത്ര 'സേഫ്' അല്ല

കൊല്ലം: റോഡ് സുരക്ഷക്കായി മോട്ടോർ വാഹനവകുപ്പിൻെറ നേതൃത്വത്തിൽ രൂപവത്​കരിച്ച 'സേഫ് കേരള' പദ്ധതി ഇതുവരെ സേഫ് ആയില്ല. പ്രോജക്ട് അനുവദിച്ച് ഉദ്യോഗസ്ഥരെ നിയമിച്ചിട്ട് രണ്ടുവർഷമായിട്ടും ഓഫിസ്, കൺട്രോൾ റൂം, വാഹനം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളും ഏർപ്പെടുത്തിയില്ല. ഇതുൾ​െപ്പടെ മോട്ടോർവാഹനവകുപ്പിലെ നിരവധി വിഷയങ്ങളിലെ അവഗണനക്കെതിരെ ടെക്നിക്കൽ എക്സിക്യൂട്ടിവ് വിഭാഗം ഉദ്യോഗസ്ഥർ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെ പൊലീസ് വെരിഫിക്കേഷൻ, പ്രബേഷൻ, ഇൻക്രിമൻെറ്​, പ്രമോഷൻ തുടങ്ങിയ സർവിസ് കാര്യങ്ങളിൽ അനിയന്ത്രിതമായ കാലതാമസം ഗതാഗത കമീഷണറേറ്റിലെ എസ്​റ്റാബ്ലിഷ്മൻെറ് വിഭാഗം വരുത്തുന്നു. അച്ചടക്ക നടപടി വർഷങ്ങളോളം നീട്ടി ഉദ്യോഗസ്ഥർക്ക് അർഹമായ ആനുകൂല്യം നിഷേധിക്കു​െന്നന്നാണ് പ്രധാന ആരോപണം. എ.എം.വി.ഐ ആയി സർവിസിൽ കയറുന്ന ഉദ്യോഗസ്ഥർ 20 വർഷത്തിനുശേഷം ഒറ്റ പ്രമോഷൻ മാത്രം ലഭിച്ച് വിരമിക്കേണ്ട സാഹചര്യമാണ്. നിലവിലുള്ള അശാസ്ത്രീയമായ ട്രാൻസ്പോർട്ട് സർവിസ് സ്പെഷൽ റൂൾസ് മിനിസ്​റ്റീരിയൽ വിഭാഗത്തിന് പ്രമോഷൻ നൽകാൻ വേണ്ടി മാത്രം സൃഷ്​ടിച്ചിട്ടുള്ളതാണെന്ന് കേരള അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടേഴ്സ് അസോസിയേഷനും കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മൻെറ് ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷനും ആരോപിക്കുന്നു. മിനിസ്​റ്റീരിയൽ വിഭാഗത്തിലെ സാങ്കേതിക യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥന്​ ജോയൻറ് ആർ.ടി.ഒ ആയി പ്രമോഷൻ ലഭിക്കുമ്പോൾ സാങ്കേതിക യോഗ്യതയുള്ളവർ അവഗണിക്കപ്പെടുന്നു. ബസ് ബോഡി കോഡ്, ട്രക്ക് ബോഡി കോഡ്, സ്പീഡ് ഗവർണർ, വി.എൽ.ടി.എസ് തുടങ്ങി സാങ്കേതിക കാര്യങ്ങൾ ഒരു പരിജ്ഞാനവുമില്ലാത്ത ഇത്തരത്തിൽ പ്ര​േമാഷനിലെത്തുന്നവർ നൽകുന്നു. സുതാര്യവും അഴിമതി രഹിതവുമായി പൊതുജനങ്ങൾക്ക് സേവനം നൽകുന്ന വാഹൻ, സാരഥി സോഫ്റ്റ്​വെയറുകളിലേക്ക് മാറിയത് നടപ്പാക്കാൻ അസോസിയേഷൻ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. സോഫ്റ്റ്​വെയറിൽ അനാവശ്യവും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നതുമായ പരിഷ്കാരം വരുത്തി അഴിമതി നടത്താൻ ഉദ്യോഗസ്ഥർക്ക് സൗകര്യം ഒരുക്കുന്ന നിലപാടാണ് ഗതാഗത കമീഷണറേറ്റ് സ്വീകരിച്ചത്. സോഫ്റ്റ്​വെയർ സ്വീകരിച്ചതും ഇ-ചെല്ലാൻ പദ്ധതി ആരംഭിച്ചതുംമൂലം മിനിസ്​റ്റീരിയൽ ഉദ്യോഗസ്ഥരുടെ ജോലിഭാരം ഗണ്യമായി കുറഞ്ഞതിനാൽ അധികം വന്ന ജീവനക്കാരെ 'സേഫ് കേരള' ഉൾപ്പെടെയുള്ള ഓഫിസുകളിലേക്ക് പുനർവിന്യാസം ചെയ്യാനും നടപടിയില്ല. ഇത്തരം സാഹചര്യങ്ങളിൽ ഗത്യന്തരമില്ലാതെ പ്രക്ഷോഭ നടപടികളിലേക്ക് കടക്കാൻ നിർബന്ധിതരായെന്ന് കേരള അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ, കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മൻെറ് ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ബുധനാഴ്ച സംസ്ഥാനവ്യാപകമായി പ്രതിഷേധദിനം ആചരിക്കും. 16ന്​ സൂചന പണിമുടക്ക് നടത്തും. പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കാനാണ് തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.