വിജയഭവനത്തിെൻറ താക്കോൽ കൈമാറി

വിജയഭവനത്തിൻെറ താക്കോൽ കൈമാറി (ചിത്രം) ചവറ: അന്തരിച്ച എം.എൽ.എ എൻ. വിജയൻപിള്ളയുടെ ഓഫിസ് ജീവനക്കാരൻ ബാബു രാജേന്ദ്രൻപിള്ളയുടെ ശമ്പളം ഉപയോഗിച്ച് നിർമിച്ച വിജയഭവനത്തി​ൻെറ താക്കോൽ കൈമാറി. കൊല്ലപ്പണിക്കാരനായ ചവറ പുള്ളുവൻറയ്യത്ത് വിജയനും ഭാര്യക്കും രണ്ട് മക്കൾക്കുമായാണ് വീട് നിർമിച്ച് നൽകിയത്. വീടിനോട് ചേർന്ന് ഇവർക്ക് ആലയും നിർമിച്ചുനൽകി. ചോർന്നൊലിക്കുന്ന ഷെഡിലാണ് ഇവർ കഴിഞ്ഞിരുന്നത്. ഇവരുടെ കൈവശമുള്ള ഭൂമിക്ക് പ്രമാണമില്ലാത്തതിനാൽ പഞ്ചായത്തിൽ നിന്ന്​ ലൈഫ് പദ്ധതി പ്രകാരമുള്ള വീട് ലഭിക്കാൻ സാധ്യത ഇല്ലാതായി. ആറ് ലക്ഷം രൂപ ​െചലവഴിച്ച് 600 സ്ക്വയർ ഫീറ്റിലാണ് വീട് നിർമിച്ചിരിക്കുന്നത്. വീടിനോടൊപ്പമുള്ള തൊഴിൽശാല വർഗീസാണ് നിർമിച്ചുനൽകിയിരിക്കുന്നത്. കുമാരൻ, അബ്ബാസ്, ഗോപിനാഥൻ നായർ എന്നിവരും സഹായമെത്തിച്ചു. എൻ. വിജയൻപിള്ള എം.എൽ.എയുടെ സ്മരണക്കായി 'വിജയഭവനം' എന്ന പേരും നൽകി. അദ്ദേഹത്തിൻെറ മകൻ ഡോ. സുജിത് വിജയൻപിള്ള താക്കോൽദാനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രാഹുൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബ്ലെയിസി കുഞ്ഞച്ചൻ, സക്കീർ ഹുസൈൻ, ബാബു രാജേന്ദ്രൻപിള്ള, ജയപ്രകാശ്മേനോൻ, വി. വിജയകുമാർ, സൂസൻകോടി, കെ. ഓമനക്കുട്ടൻ, സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. കടയുടെ മുകളിലേക്ക് മരംവീണു (ചിത്രം) ചവറ: കാറ്റിൽ കൊന്നമരം പിഴുത് കടയുടെ മുകളിലേക്ക് വീണു. വൈദ്യുതി കമ്പി പൊട്ടിവീണു. പന്മന നെറ്റിയാട് മുക്കില്‍ റാഫിയുടെ കടയിലേക്കാണ് മരം വലിയ ശബ്​ദത്തോടെ വീണത്. ചവറ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തി മരം മുറിച്ച് മാറ്റി. ഇലക്​ട്രിക് വിഭാഗത്തിലെ ഉദ്യോഗസ്ഥർ എത്തി വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചു. കട ഭാഗികമായി തകർന്നു. പന്മന മേക്കാട് പറയ്ക്കാട്ട് തെക്കതില്‍ വിജയ‍ൻെറ വീടിന് മുകളിലേക്ക് സമീപത്തെ വീട്ടിലെ തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു. യൂത്ത് കോൺഗ്രസ് മാർച്ചിനുനേരെ ജലപീരങ്കി (ചിത്രം) അഞ്ചാലുംമൂട്: യൂത്ത് കോൺഗ്രസ് തൃക്കടവൂർ മണ്ഡലം കമ്മിറ്റി അഞ്ചാലുംമൂട്ടിലേക്ക് നടത്തിയ മാർച്ചിന് നേരേ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തൃക്കടവൂരിലും അഞ്ചാലുംമൂട്ടിലും കൊടിമരങ്ങൾ നശിപ്പിക്കുകയും കൊടികൾ കത്തിക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമല്ലെന്ന് ആരോപിച്ചാണ് മാർച്ച് നടത്തിയത്. ജില്ല പ്രസിഡൻറ് അരുൺരാജ് ഉദ്ഘാടനം ചെയ്തു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സുബ്ബലാൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാരായ സായി ഭാസ്കർ, ബൈജു മോഹൻ, കരുവാ റഫീഖ്, കൗൺസിലർമാരായ അനിൽകുമാർ, അജിത്ത് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.