'സ്നേഹനിധി' യുമായി അവരെത്തി; പഴയ ട്യൂട്ടോറിയൽ അധ്യാപകനെത്തേടി

(ചിത്രം) ശാസ്താംകോട്ട: 30 വർഷം മുമ്പ് ട്യൂട്ടോറിയൽ കോളജിൽ അക്ഷരവെളിച്ചം പകർന്ന ഗുരുനാഥനെ തേടി അധ്യാപകദിനത്തിൽ ശിഷ്യരെത്തി. മൈനാഗപ്പള്ളി ഐ.സി.എസ് കവലയിലെ ഇൻസ്​റ്റിറ്റ്യൂട്ട് കോളജിൽ മലയാളം അധ്യാപകനായിരുന്ന ചന്ദ്ര​ൻെറ ശൂരനാട് വടക്ക് പാറക്കടവിലെ വീട്ടിലെത്തിയാണ് പഴയ വിദ്യാർഥികളും സഹപ്രവർത്തകരും ചേർന്ന് ആദരിച്ചത്. മുൻകാല അധ്യാപകർക്ക് വേണ്ടി കയാബുദീനും വിദ്യാർഥികളെ പ്രതിനിധീകരിച്ച് നിയാസും ആദരങ്ങൾ കൈമാറി. ഓച്ചിറയിൽ കുടുംബത്തിലെ എട്ടുപേർ ഉൾപ്പെടെ 11 പേർക്ക് കോവിഡ് ഓച്ചിറ: 14ാം വാർഡിൽ ഒരു കുടുംബത്തിലെ എട്ടുപേർ ഉൾപ്പെടെ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയിലെ പഞ്ചായത്ത് ജീവനക്കാരനായ കുടുംബാംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കുടുംബത്തിലെ മറ്റ് അംഗങ്ങളേയും പരിശോധനക്ക്​ വിധേയമാക്കിയത്. ഇയാൾ കഴിഞ്ഞ ദിവസം വരെ ഓഫിസിൽ പോയിരുന്നു. ഇയാളുടെ ജ്യേഷ്ഠനും യുവാവിനും കോവിഡ് സ്ഥിരീകരിച്ചതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. 13ാം വാർഡിലെ ഒരു പൊലീസുകാരനും മറ്റൊരു യുവതിക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഓട്ടോയിൽ കരുനാഗപ്പള്ളിയിൽ ബന്ധുവിൻെറ വിവാഹത്തിന് യുവതിയും മകളും പോയിരുന്നു. ഓട്ടോ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇവരുടെ സ്രവവും പരിശോധിച്ചത്. കോവിഡ് ബാധിതരുടെ സമ്പർക്കപട്ടിക തയാറാക്കി വരുന്നതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.